പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യഹര്‍ജിയില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വാദം തുടരുന്നു. നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൗണ്‍ പ്രോസിക്യൂഷന് വാദിച്ചു. കേസിലെ സാക്ഷികള്‍ക്ക് വധഭീഷണിയുണ്ട്. ജാമ്യം അനുവദിച്ചാല്‍ നീരവ് മോദി തെളിവുകള്‍ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. ജാമ്യം ലഭിച്ചാല്‍ നീരവ് മോദി ബ്രിട്ടന് വിട്ടുപോകാന്‍ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഇന്ത്യയില്‍ നിന്ന് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷനെ സഹായിക്കാനായി കോടതിയില്‍ എത്തിയിട്ടുണ്ട്. നീരവിനെതിരായ കൂടുതല്‍ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കി. മാര്‍ച്ച് തുടക്കത്തില്‍ അറസ്റ്റിലായ നീരവിനെ വിട്ടു കിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യം.സാമ്ബത്തിക തട്ടിപ്പിനെ തുടര്‍ന്ന് ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ ആദ്യമേ എതിര്‍ത്തിരുന്നു.
നേരത്തേ നീരവ് നല്കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു. സാമ്ബത്തിക തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്. ജാമ്യത്തില്‍ വിട്ടാല്‍ ഒളിവില്‍പ്പോവാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.നീരവ് മോദി ലണ്ടനില്‍ സ്വൈരജീവിതം നയിക്കുന്നു എന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതിനിടെ മാര്‍ച്ച് 20 നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha