Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ചെങ്കോട്ടയില്‍ ബിപ്ലവ് ദേവ് കുമാര്‍ തീര്‍ത്ത കാവി വിപ്ലവം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കുകയാണ് 

02 APRIL 2019 07:38 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

ചെങ്കോട്ടയില്‍ ബിപ്ലവ് ദേവ് കുമാര്‍ തീര്‍ത്ത കാവി വിപ്ലവം ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന് രാജ്യം ഉറ്റുനോക്കുകയാണ്. ത്രിപുരയിലെ കാര്യമാണ് പറഞ്ഞുവരുന്നത്. രണ്ട് ലോക്‌സഭാ സീറ്റേ ത്രിപുരയില്‍ ഉള്ളെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്ന മണ്ഡലങ്ങളാണിത്. രണ്ടും ബി.ജെ.പി തൂത്തുവാരിയാല്‍ സി.പി.എമ്മിന് വലിയ തിരിച്ചടിയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാനാണ് ബി.ജെ.പി നോക്കുന്നത്. ഈ വടക്കുകിഴക്കന്‍ സംസ്ഥാനം തുടര്‍ച്ചയായി 25 വര്‍ഷമാണ് സി.പി.എം ഭരിച്ചത്. ലോക്‌സഭയിലേക്ക് ഒരിക്കല്‍പ്പോലും ഇവിടെ നിന്നും താമര വിരിഞ്ഞിട്ടില്ല. 1977 ലും 1989, 1996 കാലഘട്ടത്തിലും മാത്രം കോണ്‍ഗ്രസ്, ജനലോക്ദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ വിജയിച്ചതൊഴിച്ചാല്‍ ഇവിടെ നിന്നും ലോക്‌സഭ കണ്ടത് പ്രധാനമായും സി.പി.എം സ്ഥാനാര്‍ത്ഥികളായിരുന്നു.

നാലു പതിറ്റാണ്ട് സംസ്ഥാനം ചെങ്കൊടിക്കീഴിലാക്കി ഭരിച്ച സി.പി.എമ്മിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. കോണ്‍ഗ്രസും പച്ചതൊട്ടില്ല എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും കച്ചകെട്ടിയിറങ്ങിയതോടെ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. വെസ്റ്റ് ത്രിപുര, ഈസ്റ്റ് ത്രിപുര മണ്ഡലങ്ങളില്‍ ഏപ്രില്‍ 11നും 18നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഇളകാത്ത ഇടതു കോട്ടയെന്നായിരുന്നു ഒരു വര്‍ഷം മുമ്പു വരെ ത്രിപുരയുടെ മേല്‍വിലാസം. 2018ല്‍ ബി.ജെ.പി അധികാരത്തിലേറി. സി.പി.എം പ്രതിപക്ഷമായി മാറി. തെരഞ്ഞെടുപ്പു നടന്ന 59 ല്‍ 43സീറ്റും നേടിയാണ് ബി.ജെ.പി-പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) സഖ്യം മണിക് സര്‍ക്കാര്‍ ഭരണത്തെ കടപുഴക്കിയത്. 2013ല്‍ 49 സീറ്റ് നേടിയ സി.പി.എം 16 സീറ്റിലൊതുങ്ങി. 10 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ചാരമായി. 

2013ല്‍ ഒരു സീറ്റുപോലും ഇല്ലാതിരുന്ന ബി.ജെ.പി 2018ല്‍ ഒറ്റക്ക് 35 സീറ്റു നേടി. തലസ്ഥാനമായ അഗര്‍ത്തലയിലെ ബനമലിപുര്‍ മണ്ഡലത്തില്‍നിന്ന് 9500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയായി. 25 വര്‍ഷം മുമ്പ് കൈവിട്ട സാമ്രാജ്യം തിരികെപ്പിടിക്കാനുള്ള പടപ്പുറപ്പാടിലാണ് കോണ്‍ഗ്രസ്. ആകെയുള്ള രണ്ടു മണ്ഡലങ്ങളും 1996ല്‍ കൈവിട്ടു. സി.പി.എം ഭരണത്തില്‍ പ്രതിപക്ഷമായിരുന്ന പാര്‍ട്ടി, ബി.ജെ.പി അധികാരം പിടിച്ചെടുത്തപ്പോള്‍ ഒരു സീറ്റ് പോലും നേടാനാകാതെ തകര്‍ന്നു. പ്രധേ്യാദ് ദേബ് ബര്‍മന്‍ എന്ന പുതിയ പി.സി.സി പ്രസിഡന്റിന്റെ നിയമനത്തോടെ എതിരാളികള്‍ക്ക് ആദ്യത്തെ ഷോക്ക് രാഹുല്‍ ഗാന്ധി നല്‍കിക്കഴിഞ്ഞു. രാജകുടുംബാംഗമായ പ്രധേ്യാദ് ദേബ് ബര്‍മന്‍ ത്രിപുര ജനതയുടെ മനസിലിടം നേടിയ നേതാവാണ്. ഭരണവിരുദ്ധ വികാരത്തിനൊപ്പം പ്രധ്യോദിന്റെ വ്യക്തിപ്രഭാവംകൂടിയാകുമ്പോള്‍ ഇത്തവണ വിജയം തങ്ങള്‍ക്കൊപ്പംതന്നെയെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും കോണ്‍ഗ്രസ് ഞെട്ടിച്ചു. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സുഭല്‍ ഭൗമിക് വെസ്റ്റ് ത്രിപുരയിലും സാക്ഷാല്‍ പ്രധ്യോദ് ദേബ് ബര്‍മന്റെ സഹോദരി പ്രഗ്യ ദേബ് ബര്‍മന്‍ ഈസ്റ്റ് ത്രിപുരയിലും. സംസ്ഥാനത്തുള്ള അനുകൂല തരംഗം മുഴുവന്‍ വോട്ടാകുമെന്നുറപ്പ്. ജനകീയ ഇടപെടലുകളിലൂടെ സംസ്ഥാനത്ത് പ്രിയങ്കരനാണ് പ്രധ്യോദ് ദേബ് ബര്‍മന്‍. പ്രധ്യോദിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ മുന്നേറ്റത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സുഭല്‍ ഭൗമിക് ഉള്‍പ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിലെത്തി. ഭൗമിക്കിന്റെയും മുതിര്‍ന്ന നേതാവ് പ്രകാശ് ദാസ്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംതോഷ് ദേബ്‌നാഥ് എന്നിവരുടെ കൂറുമാറ്റം ബി.ജെ.പിയെ വെട്ടിലാക്കിയപ്പോള്‍ അപ്പുറത്തു സി.പി.എമ്മും ഞെട്ടലിലാണ്. 

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല സി.പി.എം. ബംഗാളിന്റെ വഴിയേ ത്രിപുരയും. ഒരിക്കലും തകരില്ലെന്ന് കരുതിയ ചുവപ്പുകോട്ടകള്‍ കാവിയണിഞ്ഞു. കേഡര്‍ പാര്‍ട്ടിയെന്ന് ഊറ്റം കൊണ്ടിരുന്ന സി.പി.എമ്മില്‍ നിന്നും വോട്ടുകള്‍ ബി.ജെ.പിയിലേക്കൊഴുകി. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുന്നതിന്റെ വക്കില്‍ എത്തിനില്‍ക്കെ പാര്‍ട്ടിക്കിത് അഭിമാനപ്പോരാട്ടം. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനായില്ലെങ്കില്‍ മാനം കപ്പലുകേറും. സിറ്റിങ് എം.പിമാര്‍ തന്നെയാണ് ഇത്തവണയും കളത്തില്‍. ശങ്കര്‍ പ്രസാദ് ദത്ത (ഈസ്റ്റ് ത്രിപുര), ജിതേന്ദ്ര ഗാംഗുലി (വെസ്റ്റ് ത്രിപുര). ഫാസിസ്റ്റ് വിരുദ്ധതയാണ് പ്രഖ്യാപിത നയമെന്ന് ആണയിടുന്നുണ്ടെങ്കിലും കോണ്‍ഗ്രസുമായി യാതൊരു നീക്കുപോക്കിനും സി.പി.എം തയ്യാറില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (2 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (2 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (2 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (3 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (4 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (4 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (4 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (4 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (4 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (4 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (5 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (5 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (5 hours ago)

Malayali Vartha Recommends