ബലംപ്രയോഗിച്ച് സെൽഫിയെടുത്തു; ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സ്മൃതി ഇറാനി
ദില്ലി :തമാശകളും രസകരമായ കുടുംബവിശേഷങ്ങളും സോഷ്യൽ മീഡിയകളിൽ സ്മൃതി ഇറാനി പങ്കുവയ്ക്കുന്നത് ഇതാദ്യമല്ല .കഴിഞ്ഞ ദിവസം മകൻ സോഹൻ ഇറാനിയുമൊത്ത് എടുത്ത ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് .'പിടിച്ചു നിർത്തി ബലമായിയെടുത്ത സെൽഫി 'എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ എതിരാളി ആയാണ് പാർലമെൻറ്റ് തിരഞ്ഞെടുപ്പിന്ഇറാനി എത്തുന്നത്. .ഇതിനിടയിൽ പരാജയഭീതിമൂലമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതെന്നു ബിജെപി ആരോപിച്ചിരുന്നു .എന്നാൽ മൂന്നാംതവണയും സ്മൃതി ഇറാനി പരാജയം ഇരന്നുവാങ്ങുന്നെന്ന് കോൺഗ്രസ് വക്താക്കൾ മറുപടിയായി പ്രതികരിച്ചത് .
https://www.facebook.com/Malayalivartha