തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയതിന്റെ കലിപ്പ് തീർത്തത് മക്കളോട്... പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ കൊലപ്പെടുത്തി ചിത്രമെടുത്ത് ഭാര്യയ്ക്കു വാട്സ്ആപ്പില്‍ അയച്ചുകൊടുത്തശേഷം കോളജ് അധ്യാപകന് ജീവനൊടുക്കി

റിഷികാന്തിന്റെ ഭാര്യ പ്രഗതിക്ക് പ്രദേശത്തെ ഒരു വാഹന ഡ്രൈവറുമായി അടുപ്പമുണ്ടായിരുന്നു. കുറച്ചുദിവസം മുന്‍പ് പ്രഗതി ഇയാള്‍ക്കൊപ്പം ഒളിച്ചോടി. ആറു വയസ്, ഒന്നര വയസ് എന്നിങ്ങനെ പ്രായമുള്ള കുട്ടികളെ ഉപേക്ഷിച്ചായിരുന്നു ഒളിച്ചോടല്‍. ഇതില്‍ മനംനൊന്താണ് റിഷികാന്ത് കടുംകൈ ചെയ്തതെന്നു പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
പെണ്മക്കളെ തൂക്കിക്കൊന്നു ചിത്രമെടുത്ത് ഭാര്യയ്ക്കു വാട്സ്ആപ്പില്‍ അയച്ചുകൊടുത്തശേഷം കോളജ് അധ്യാപകന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത ബല്ലാര്പൂരിലാണു സംഭവം. ഐടിഐ അധ്യാപകമായ റിഷികാന്ത് സി. കുഡുപ്പള്ളിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഇതു സംബന്ധിച്ച് റിഷികാന്തിന്റെ സഹോദരന് പോലീസില്‍ പരാതി നല്കി.
https://www.facebook.com/Malayalivartha





















