Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

ചൈനയ്ക്കു മറുപടി; ഇന്ത്യക്ക് 24 മള്‍ട്ടിറോള്‍ എംഎച്ച് 60 സീഹോക്ക് വില്‍ക്കാനുള്ള 2.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിന് ട്രംപ് ഭരണകൂടം അനുമതി നല്‍കിയതോടെ ഇന്ത്യ കുതിക്കുന്നു

03 APRIL 2019 05:01 PM IST
മലയാളി വാര്‍ത്ത

More Stories...

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി...

മലങ്കര സഭാ തർക്കത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ ഇന്ന് കൂടിക്കാഴ്ച നടത്തും

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു...

മെച്ചപ്പെടുത്തലിനും പുനരധിവാസത്തിനുമുള്ള അർഥവത്തായ സ്ഥാപനങ്ങളായി പ്രവർത്തിക്കണം....രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്രീംകോടതി

ഇന്ത്യക്ക് 24 മള്‍ട്ടിറോള്‍ എംഎച്ച് 60 സീഹോക്ക് വില്‍ക്കാനുള്ള 2.4 ബില്യണ്‍ ഡോളറിന്റെ ഇടപാടിന് ട്രംപ് ഭരണകൂടം അനുമതി നല്‍കിയതോടെ ഇന്ത്യ കുതിക്കുകയാണ്. അന്തര്‍വാഹനികളെ തകര്‍ക്കാന്‍ കഴിയുന്ന ഹെലികോപ്ടറുകള്‍ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ പത്തുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടിയാണ് യുഎസില്‍നിന്ന് 200 കോടി ഡോളര്‍ വില വരുന്ന 24 എംഎച്ച് സീഹോക്ക് മുങ്ങിക്കപ്പല്‍ വേധ ഹെലികോപ്റ്ററുകള്‍ ഇന്ത്യ അടിയന്തരമായി വാങ്ങുന്നത്. 123 സീഹോക്ക് കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന വ്യവസ്ഥയിലാണ് ഇടപാടെന്നാണു സൂചന. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും തമ്മില്‍ സിംഗപ്പൂരില്‍ ചര്‍ച്ച നടത്തിയിരുന്നു. ലോകത്തെ ഏറ്റവും ആധുനിക കോപ്റ്ററുകളിലൊന്നായ സീഹോക്ക് കോപ്റ്റര്‍ ഇന്ത്യ വാങ്ങുന്നത് ഇന്ത്യാ സമുദ്രത്തിലെ ചൈനയുടെ ഭീഷണി കൂടി കണക്കിലെടുത്താണ്.

അന്തര്‍വാഹിനികളെ വേട്ടയാടാനും യുദ്ധക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്താനും കടലില്‍ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും പാകത്തിനു രൂപകല്‍പന ചെയ്തതാണ് ലോക്കീദ് മാര്‍ട്ടിന്‍ നിര്‍മിത എംഎച്ച്60 സീഹോക്ക് ഹെലികോപ്ടറുകള്‍. ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള ഏറെ പഴക്കം ചെന്ന ബ്രിട്ടീഷ് നിര്‍മിത സീകിങ് ഹെലികോപ്ടറുകള്‍ക്കു പകരമായി സീഹോക്ക് ഹെലികോപ്ടറുകള്‍ എത്തുന്നത് സേനയ്ക്കു കരുത്തു പകരും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഈ ഇടപാട് സഹായിക്കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യപസഫിക്, ദക്ഷിണേഷ്യന്‍ മേഖലകളിലെ രാഷ്ട്രീയ സുസ്ഥിരതയ്ക്കും സമാധാനത്തിനും ഇടപാട് ഗുണകരമാകുമെന്നും യുഎസ് വ്യക്തമാക്കുന്നു. സമുദ്രാതിര്‍ത്തിയില്‍ ചൈനയില്‍നിന്ന് നേരിടുന്ന ഭീഷണി നേരിടാന്‍ ഇന്ത്യക്ക് ഇതോടെ കഴിയുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധക്കപ്പലില്‍നിന്നും വിമാനവാഹിനികളില്‍നിന്നും പറന്നുയരാന്‍ കഴിയുന്ന ഏറ്റവും കരുത്തുറ്റ സൈനിക ഹെലികോപ്ടറാണ് എംഎച്ച് 60 സീഹോക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (1 hour ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (1 hour ago)

ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചു; ആനക്കൊമ്പ് കത്തിക്കുന്നതിൽ വിപണന സാധ്യത പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ  (1 hour ago)

മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഉടൻ പ്രാബല്യത്തിൽ; പുതിയ ചട്ടം നടപ്പിലാക്കാൻ കാലാവധി നീട്ടിനൽകില്ലെന്ന്  (1 hour ago)

തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബിജെപി; തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ നാളികേരം ഉടച്ച് താമര ചിഹ്നം വരച്ച് ചുമര് എഴുതി  (1 hour ago)

കേരളത്തിലെ ആദ്യ ബാറ്ററി എനെര്‍ജി സ്റ്റോറേജ് പദ്ധതി കാസർകോട് മൈലാട്ടിയിൽ; മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു  (1 hour ago)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിന്‍ നല്‍കുന്ന പദ്ധതി നാളെ ആരംഭിക്കും; ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള പദ്ധതിയെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

73.50 കോടി രൂപകൂടി കെ.എസ്.ആര്‍.ടി.സിയ്ക്ക്; പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുക ലഭ്യമാക്കിയതായി മന്ത്രി കെ.എന്‍ ബാലഗോപാല്‍  (2 hours ago)

വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യ  (2 hours ago)

ബോംബെറിഞ്ഞതിന് പിന്നിൽ സിപിഐഎം; മന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ ബോംബാക്രമണ പരമ്പരകൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ എംപി  (2 hours ago)

തന്റെ ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവര്‍ത്തകരെ കൈകൊടുത്ത് സ്വീകരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ  (2 hours ago)

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; പരമാവധി ശുദ്ധജലം കുടിക്കുക; പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കുക  (2 hours ago)

ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...  (2 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...  (3 hours ago)

Malayali Vartha Recommends