Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം...ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്... ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്...


രഹസ്യ ചർച്ചകൾ എല്ലാം അങ്ങാടിപ്പാട്ടാക്കി... ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’.. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ... ഇ പി ക്കു മുൻപ് ശോഭക്കെതിരെ നടപടിയെടുക്കുമോ...?


വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!


കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും; ഉപ തെരഞ്ഞെടുപ്പിന് സാധ്യത


ഇപിയും കടുപ്പിക്കും... ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു; ഇപിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന ആകാംക്ഷയില്‍ കേരളം

തോമസ് ചാഴികാടന്‍റെ പഞ്ചായത്തുതല വാഹന പര്യടനം പിറവത്ത് വിവിധയിടങ്ങളിൽ സന്ദർശിച്ചു .വിജയം യുഡിഎഫിന്റെ വികസന രാഷ്ട്രീയത്തിനെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഓരോ വേദിയിലും ആയിരക്കണക്കിന് വീട്ടമ്മമാർ പുഷ്പ വൃഷ്ടിയുമായി സ്ഥാനാര്‍ത്ഥിയെ എതിരേറ്റു .. വികസനത്തുടര്‍ച്ചയ്ക്ക് വോട്ട് ചാഴികാടന് തന്നെ എന്ന് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന അഭൂത പൂര്‍വമായ സ്വീകരണത്തിൽ വ്യക്തമാകുന്നുണ്ട്

04 APRIL 2019 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്ലി രാജിവച്ചു...

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...

കോട്ടയത്ത് പ്രചാരണ രംഗത്ത് എതിരാളികള്‍ക്കൊപ്പം കട്ടക്ക് തന്നെ നിൽക്കുന്നുണ്ട് യുഡിഎഫ് ക്യാംപും തോമസ് ചാഴിക്കാടനും.. നാടും നഗരവും ഇളക്കി ജനമനസ് കീഴടക്കി, നാടിന്റെ നായകനാകാൻ തോമസ് ചാഴികാടൻ തന്നെ വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച വൻ ജനസഞ്ചയമാണ് ഓരോ വേദിയിലും സ്ഥാനാർത്ഥിയെ കാണാനായി കാത്തിരുന്നത്. അമ്മമാരും, യുവതികളും പിഞ്ചു കുഞ്ഞുങ്ങളുമായി വേദിയിൽ എത്തി തോമസ് ചാഴികാടൻ അനുഗ്രഹ വർഷം ചൊരിഞ്ഞു.

ഇന്നലെ തോമസ് ചാഴികാടന്‍റെ പഞ്ചായത്തുതല വാഹന പര്യടനം പിറവത്ത് വിവിധയിടങ്ങളിൽ സന്ദർശിച്ചു .വിജയം യുഡിഎഫിന്റെ വികസന രാഷ്ട്രീയത്തിനെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഓരോ വേദിയിലും ആയിരക്കണക്കിന് വീട്ടമ്മമാർ പുഷ്പ വൃഷ്ടിയുമായി സ്ഥാനാര്‍ത്ഥിയെ എതിരേറ്റു ..

വികസനത്തുടര്‍ച്ചയ്ക്ക് വോട്ട് ചാഴികാടന് തന്നെ എന്ന് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന അഭൂത പൂര്‍വമായ സ്വീകരണത്തിൽ വ്യക്തമാകുന്നുണ്ട് .കൊട്ടും കുരവയും ആർപ്പുവിളികളുമായി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഓരോ പ്രദേശത്തും വോട്ടർമാരും, പാർട്ടി പ്രവർത്തകരും

രാവിലെ എട്ടു മണിയോടെ തിരുവാങ്കുളം ട്രാക്കോ കേബിള്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം മുന്‍ എംഎല്‍എ വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. . യുഡിഎഫ് ചെയർമാൻ എൻ.പി. പൗലോസ് അധ്യക്ഷത വഹിച്ചു

വിജയം യുഡിഎഫിന്റെ വികസന രാഷ്ട്രീയത്തിനെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഓരോ വേദിയിലും ആയിരക്കണക്കിന് വീട്ടമ്മമാർ പുഷ്പ വൃഷ്ടിയുമായി സ്ഥാനാര്‍ത്ഥിയെ എതിരേറ്റു ..

ഇന്നലെ പിറവത്തെ സ്വീകരണ പോയിന്റുകളില്‍ ലഭിച്ച ആവേശോജ്വലമായ സ്വീകരണം തോമസ് ചാഴികാടന്റെയും, യുഡിഎഫിന്റെയും ജന പിന്‍തുണ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. വികസനത്തുടര്‍ച്ചയ്ക്ക് വോട്ട് ചാഴികാടന് തന്നെ എന്ന് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്ന അഭൂത പൂര്‍വമായ സ്വീകരണത്തിൽ വ്യക്തമായിരുന്നു . ഓരോ വേദിയിലും നൂറുകണക്കിന് സ്ത്രീകളാണ് സ്ഥാനാർത്ഥിയെ പിൻതുണയും മുദ്രാവാക്യം വിളികളുമായി നിറഞ്ഞ് നിന്നത്.

മണ്ഡലത്തിന്റെ മനസറിയുന്ന യഥാര്‍ത്ഥ ജനപ്രതിനിധി തന്നെയാണ് തോമസ് ചാഴികാടന്‍. ഓരോ വോട്ടര്‍മാര്‍ക്കും എന്തുവേണമെന്ന് തിരിച്ചറിയാനും, അത് കൃത്യമായി നല്‍കാനും അദ്ദേഹത്തിന് സാധിക്കും. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് കടന്നു വരുന്നത്.

രാജ്യത്തിന്റെ ജനാധിപത്യവും, മതേതരത്വവും ഭീഷണി നേരിടുകയാണ്. ഇതില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ മുന്നണിയ്ക്ക് മാത്രമേ സാധിക്കൂ. രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാന്‍ തോമസ് ചാഴികാടനിലൂടെ കോട്ടയത്തിന്റെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങട്ടേയെന്നും മണ്ഡല പര്യടനം ഉദ്‌ഘാടനം ചെയ്ത മുന്‍ എംഎല്‍എ വി.ജെ പൗലോസ് പറഞ്ഞു.


അനൂപ് ജേക്കബ് എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി ജെയ്സണ്‍ ജോസഫ്, റീസ് പുത്തന്‍വീട്ടില്‍, സി.എ ഷാജി, വേണു മുളന്തുരുത്തി, വില്‍സണ്‍ കെ.ജോണ്‍, സാബു കെ.ജേക്കബ്, കെ.ആര്‍ പ്രദീപ്കുമാര്‍, വി.വി ജോഷി, രാജു പാണാലിക്കല്‍, സുനില്‍ എടപ്പലക്കാട്ട്, ജോര്‍ജ് ചെമ്പമല, കെ.വി സാജു, ജില്‍സ് പെരിയപ്പുറം, റോയി തിരുവാങ്കുളം, കെ.ആര്‍ സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി, കേരള കോണ്‍ഗ്രസ് നേതാവ് അനൂപ് ജേക്കബ് എംഎല്‍എ എന്നിവര്‍ അടക്കം നിരവധി യുഡിഎഫ് നേതാക്കള്‍ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനത്തില്‍ സ്ഥാനാര്‍ത്ഥിയ്ക്കൊപ്പം തന്നെ ഉണ്ടായിരുന്നു

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ യുഡിഎഫ് ക്യാംപില്‍ ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. മനോരമ നടത്തിയ സർവ്വെയിലും യു ഡി എംഎഫിനു അനുകൂല തരംഗമാണ് ഉള്ളത് .

ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന മുൻ എം.എൽ.എ.യാണ് തോമസ് ചാഴികാടൻ. 1991-1996, 1996-2001 കാലയളവിലാണ് ഇദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് തിരക്കുള്ള ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു തോമസ് ചാഴിക്കാടൻ.

ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ 1991 - ലെ തിരഞ്ഞെടുപ്പിൽ നിർദ്ധിഷ്ട സ്ഥാനാർത്ഥിയും ഇളയ സഹോദരനുമായ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹം ആ കാലയളവിൽ ഈ മണ്ഡലത്തിൽ പകരക്കാരനായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. തുടർന്നുള്ള പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.


നിലവിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ക്ലീ്ൻ ഇമേജാണ് തോമ്‌സ ചാഴികാടനുള്ളത്. ഒരിക്കൽ പോലും ഒരു ആരോപണം നേരിടേണ്ടി വന്നിട്ടില്ലാത്ത, സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യത്തിന് ഉടമയാണ് തോമസ് ചാഴികാടൻ. രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബിജെപിയെയും നരേന്ദ്രമോദി സർക്കാരിനെയും താഴെയിറക്കാൻ ശക്തമായ പോരാട്ടം നടത്താൻ തോമസ് ചാഴികാടന് മാത്രമേ സാധിക്കൂ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.പി ബോംബ് പൊട്ടിച്ചത് വെറുതെയല്ല...അങ്ങനെ പിണറായി കേമനാകണ്ട..കളി കാണാനിരിക്കുന്നതേയുള്ളൂ  (7 minutes ago)

അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ...  (1 hour ago)

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!  (1 hour ago)

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.... മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിര  (1 hour ago)

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ.... സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില  (1 hour ago)

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...  (1 hour ago)

വാക്കുതര്‍ക്കത്തിനൊടുവില്‍... ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു... ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് പരുക്ക്  (1 hour ago)

ബില്ലുകൾ മാറാൻ മുൻകൂർ അനുമതി  (1 hour ago)

കേന്ദ്ര നേതൃത്വത്തിന് അതൃപ്തി  (1 hour ago)

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്ലി രാജിവച്ചു...  (2 hours ago)

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു  (2 hours ago)

വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!  (2 hours ago)

കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ യുവാവ് കുത്തേറ്റ് മരിച്ചു... ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (3 hours ago)

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...  (3 hours ago)

തിരുവനന്തപുരം പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു  (3 hours ago)

Malayali Vartha Recommends