കുട്ടികൾ തമ്മിലുണ്ടായ വാക്കേറ്റം ചെന്നെത്തിയത് ക്രൂരമായ കൊലപതകത്തിലേക്ക്... ആറു വയസുകാരന്റെ മൃതദേഹം ജനനേന്ദ്രിയം മുറിച്ചുമാറ്റി വികൃതമാക്കിയ നിലയില്‍ കണ്ടെത്തി... ഞെട്ടലോടെ നാട്ടുകാർ
കൊല്ലപ്പെട്ട കുട്ടിയെ അവസാനമായി കണ്ടത് പന്ത്രണ്ട് വയസുകാരനൊപ്പമാണെന്ന ദൃക്സാക്ഷി മൊഴിയാണ് ആ കുട്ടിയെ സംശയിക്കാന്‍ കാരണവും. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയെ ചോദ്യം ചെയ്തിരുന്നു. ബിസ്കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കുട്ടി തന്റെ മകനെ സമീപിച്ചിരുന്നുവെന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പറയുന്നത്. ആറു വയസുകാരന്റെ മൃതദേഹം വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയ സംഭവത്തില്‍ 12 വയസുകാരന് സംശയത്തിന്റെ നിഴലില്‍. കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാമിലെ ഒഴിഞ്ഞ പ്രദേശത്ത് വികൃതമായ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ തമ്മില്‍ കബഡി കളിക്കുന്നതിനിടയില്‍ വഴക്കുണ്ടായെന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha