കഴുത്തില്‍ അടക്കം ശരീരത്തിലെ മൂന്ന് ഇടങ്ങളില്‍ ആഴത്തില്‍ കത്തിക്കുത്ത് ; അതിക്രൂരമായ ലൈംഗീക പീഡനം ; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ മൃതദേഹം അർദ്ധനഗ്നം ; സംഭവം അരങ്ങേറിയത് തമിഴ്‌നാട്ടിൽ ; ഞെട്ടിക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

തമിഴ്‌നാട്ടിൽ രണ്ടു ദിവസം മുൻപ് കാണാതായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് . തമിഴ് നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം അരങ്ങേറിയത് . കോയമ്പത്തൂർ സിറ്റി കോളേജ് ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ പ്രഗതിയെന്ന 19കാരിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലൈംഗികമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയും കഴുത്തില്‍ അടക്കം ശരീരത്തിലെ മൂന്ന് ഇടങ്ങളില്‍ ആഴത്തില്‍ കത്തിക്കുത്ത് ഏറ്റിട്ടുണ്ടെന്നുമാണ് റിപ്പോർട്ട് .
പൊള്ളാച്ചിക്ക് സമീപം പൂജരാട്ടി ഗ്രാമത്തിലെ നദിക്കരയില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹം അര്‍ദ്ധനഗ്നമായിരുന്നു. കൂട്ടബലാത്സംഗം ആണോ എന്ന സംശയം പൊലീസ് പങ്കുവച്ചു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിണ്ടിഗല്‍ സ്വദേശിയായ പെണ്‍കുട്ടി രണ്ടു ദിവസം മുൻപ് വീട്ടിലേക്ക് പോയതായിരുന്നു. പെൺകുട്ടി പോയതിന് പിന്നാലെ രാത്രി സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കാട്ടൂര്‍ പൊലീസ് കേസ് അന്വേഷിച്ച് വരുകയായിരുന്നു. സംഭവത്തിൽ
പൊലീസ് സമീപവാസികളെ ചോദ്യം ചെയ്തുവരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് പൊലീസ് മുന്നോട്ട് കൊണ്ടുപോകുന്നത്. അതേ സമയം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു.
വരുന്ന ജൂണ്‍ 13 ന് പ്രഗതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. മൃതദേഹം നദിയരികില്‍ കണ്ടതിനെ തുടര്‍ന്ന് വഴിയാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha





















