രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തി ലോക്സഭ മണ്ഡലത്തില്‍ നാളെ നാമനിര്‍ദേശ പത്രിക നല്‍കും
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേത്തി ലോക്സഭ മണ്ഡലത്തില്‍ ബുധനാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. രാഹുലിന്റെ അമ്മയും യു.പി.എ ചെയര്‍പേഴ്സനുമായ സോണിയ ഗാന്ധിയും സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പം എത്തും. പത്രിക നല്‍കിയശേഷം രാഹുല്‍ ഗൗരിഗഞ്ച് നഗരത്തില്‍ റോഡ് ഷോയും നടത്തും.15 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന രാഹുല്‍ ഗാന്ധി 2014ല്‍ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
ഇത്തവണയും സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. അമേത്തിയിലും വയനാട്ടിലുമാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. അമേത്തിയില്‍ മേയ് ആറിനും വയനാട്ടില്‍ ഏപ്രില്‍ 23നുമാണ്വോട്ടെടുപ്പ്.
https://www.facebook.com/Malayalivartha