Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടതി വിജയം, ബിസിനസ്സിൽ ലാഭം! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും  


കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും


വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...

മകനെ കൊന്നത് അമ്മ തന്നെ; 18 വര്‍ഷത്തോളം മറഞ്ഞുകിടന്ന ആ രഹസ്യം, കുടുംബവഴക്കിനെ തുടര്‍ന്നാണ് ബന്ധു പുറത്തുവിട്ടത്!

09 APRIL 2019 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും  

വിവാഹത്തിന് വിസമ്മതിച്ച കാമുകനെ കെട്ടിയിട്ട് തീകൊളുത്തിയ യുവതി പിടിയില്‍

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി

പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

18 വര്‍ഷത്തോളം തെളിയിക്കാനാകാതെ കിടന്ന കൊലക്കേസിലെ പ്രതികളെ ഒടുവില്‍ ഹൈദരാബാദ് പോലീസ് പിടികൂടി. മകന്റെ കൊലപാതകത്തിന് പിന്നില്‍ സ്വന്തം അമ്മ തന്നെയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കുടുംബ വഴക്കിനെ തുടര്‍ന്ന് ബന്ധുക്കളില്‍ ഒരാള്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

ഹൈദരാബാദിനടുത്ത് ഹഷ്മാബാദില്‍ 2001 ജൂണിലാണ് ഇറച്ചിക്കച്ചവടക്കാരനായിരുന്ന മുഹമ്മദ് ഖ്വാജ(30)-യുടെ ജഡം കണ്ടെത്തിയത്. മദ്യപാനവും ചീട്ടുകളിയും ആയിരുന്നു ഖ്വാജയുടെ പ്രധാനജോലി. ആളുകളെ ഉപദ്രവിക്കുന്ന ശീലവുമുണ്ട്. വീട്ടിലും നാട്ടിലും ആക്രമണകാരിയായിരുന്നു ഖ്വാജ. മൂന്ന് ആണ്‍മക്കളും അഞ്ചു പെണ്‍മക്കളും ഉള്ള രോഗിയായ മസൂദ ബീവിയുടെ രണ്ടാമത്തെ മകനായിരുന്നു ഖ്വാജ. മസൂദാബീവിയുടെ ഭര്‍ത്താവിന്റെ മരണശേഷമാണു മക്കളുടെ കല്യാണം നടത്തിയത്. പക്ഷേ രണ്ടാമത്തെ മകനായ മുഹമ്മദ് ഖ്വാജയുടെ കല്യാണം മാത്രം നടത്താന്‍ മസൂദ തയാറായില്ല. ഇയാള്‍ വലിയ ഭാരമായിരുന്നു മസൂദയ്ക്ക്.

ഖ്വാജയുടെ ആക്രമണങ്ങള്‍ വീട്ടുകാര്‍ക്കു സഹിക്കാനാവാതെയായി. ഖ്വാജയുടെ ശല്യം തീര്‍ക്കാന്‍ എന്തു ചെയ്യാനാകുമെന്നു നാലാമത്തെയും അഞ്ചാമത്തെയും മരുമക്കളായ റഷീദിനോടും ബഷീറിനോടും മസൂദ ബീവി ആരാഞ്ഞു. ഇരുവരും, സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ഹഷാമിനെ കണ്ട് ഇക്കാര്യം സംസാരിച്ചു. ഖ്വാജയെ വകവരുത്താന്‍ സഹായിക്കാമെന്നു ഹഷാം വാക്കുനല്‍കി.

മകനെ കൊല്ലുന്നതിനു സാമ്പത്തിക സഹായവും ഹഷാമിനു മസൂദ വാഗ്ദാനം ചെയ്തു. മദ്യാസക്തനായ ഖ്വാജയെ മദ്യം നല്‍കി വീഴ്ത്താന്‍ പദ്ധതിയിട്ടു. ബഷീറും റഷീദും ഖ്വാജയെ മദ്യപാനത്തിനു ക്ഷണിച്ചു. കള്ളു കുടിക്കാന്‍ ഹഷാമിന്റെ ഓട്ടോയില്‍ ഖ്വാജയെ ബന്ദ്‌ലാഗുഡയിലെ ഷാപ്പിലേക്കു കൊണ്ടുപോയി. മദ്യപിച്ചു മയങ്ങിയ ഖ്വാജയുടെ തലയില്‍ വലിയ ഗ്രാനൈറ്റ് കഷണം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഖ്വാജ മരിച്ചെന്ന് ഉറപ്പാക്കിയ മൂവരും വിവരം മസൂദ ബീവിയെ അറിയിച്ചശേഷം പലവഴിക്കു രക്ഷപ്പെട്ടു.

സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും തെളിവിന്റെ അഭാവം മൂലം അന്വേഷണം എങ്ങുമെത്തിയില്ല. അടുത്തിടെ കുടുംബത്തിനുള്ളിലെ അസ്വാരസ്യം പരിധി വിട്ടപ്പോഴാണു കൊലപാതക കഥ പുറത്തായത്. തുടര്‍ന്ന് കുടംബാംഗങ്ങളിലൊരാളാണ് പൊലീസിന് വിവരം നല്‍കിയത്. അങ്ങനെ റഷീദ്, ബഷീര്‍, ഹഷാം എന്നിവരെ അറസ്റ്റ് ചെയ്തു. പക്ഷേ, ഖ്വാജയെ കൊല്ലാന്‍ പദ്ധതിയിട്ട മാതാവ് മസൂദ ബീവിയെ ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ പുരോഗതിയും സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (16 minutes ago)

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്....  (26 minutes ago)

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും    (37 minutes ago)

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....  (46 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താനാണ് ധാരണ... അന്തിമ തീരുമാനം ഇന്ന്  (1 hour ago)

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (6 hours ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (7 hours ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (7 hours ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (7 hours ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (7 hours ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (7 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (8 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (8 hours ago)

Malayali Vartha Recommends