Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷനേതാക്കളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും അടക്കം രാജ്യവ്യാപകമായി റെയ്ഡ് ശക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി, ആദായ നികുതി ബോര്‍ഡ് ചെയര്‍മാനും റവന്യൂ സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകും

09 APRIL 2019 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷനേതാക്കളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും അടക്കം രാജ്യവ്യാപകമായി റെയ്ഡ് ശക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ആദായ നികുതി ബോര്‍ഡ് ചെയര്‍മാനെയും റവന്യൂ സെക്രട്ടറിയെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചു. ഇത് പ്രതിപക്ഷത്തിന് ആശ്വാസമായി. റവന്യൂ സെക്രട്ടറി എ ബി പാണ്ഡേ, സിഡിബിടി ബോര്‍ഡ് ചെയര്‍മാന്‍ പി സി മോഡി എന്നിവര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് തങ്ങളെ ഭയപ്പെടുത്താന്‍ നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്കെതിരെയാണ് ആദായനികുതി വകുപ്പിന്റെ നീക്കം. 

പരിശോധനകള്‍ കമ്മീഷനെ അറിയിച്ച് വേണം നടത്തണമെന്ന് കമ്മീഷന്‍ ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വസതിയില്‍ നിന്നും പണവും സ്റ്റഫ് ചെയ്ത മൃഗങ്ങളെയും കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് കമല്‍നാഥ് ആരോപിച്ചു. റെയ്ഡ് ഉള്‍പ്പെടെ നിഷ്പക്ഷമായിരിക്കണമെന്ന് കമ്മീഷന്‍ വിശദമാക്കിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ സഹായികളുടെ വീടുകളിലെ പരിശോധനയും മൊഴിയെടുക്കലും തുടരുകയാണ്. കമല്‍ നാഥിന്റെ ബന്ധു രതുല്‍ പുരി, ഓഫീസിന്റെ ചുമതലയുള്ള പ്രവീണ്‍ കക്കാര്‍, മുന്‍ ഉപദേഷ്ടാവ് രജേന്ദ്ര കുമാര്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. പണം പിടിച്ചെടുത്തതോടെ ആരാണ് യഥാര്‍ത്ഥ കള്ളന്‍മാരെന്ന് ജനംതിരിച്ചറിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചതോടെ പ്രതിപക്ഷം വലിയ പ്രതിരോധത്തിലായി. 

ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അധികാരത്തിലേറാനാകാത്ത കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളെ ഭീഷണിപ്പെടുത്തി വലയിലാക്കാന്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതായി ഇരുപാര്‍ട്ടികളും ആരോപിച്ചിരുന്നു. ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. പ്രധാനമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പ ഉന്നത ബി.ജെ.പി നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന ഡയറി കണ്ടെത്തിയിരുന്നു. ഡയറിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേതക്കള്‍ പുറത്ത് വിട്ടെങ്കിലും ഇക്കാര്യം മുമ്പ് അന്വേഷിച്ചതാണെന്നും ഡയറിയുടെ ഫോട്ടോ കോപ്പിയായതിനാല്‍ കാര്യമായ അന്വേഷണം നടത്താനാകില്ലെന്നും അധികൃതര്‍ അറിയിച്ചു. 

അതോടെ പ്രതിപക്ഷനേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും മാത്രം ലക്ഷ്യം വെച്ചാണ് റെയ്ഡ് നടത്തുന്നതെന്ന ആക്ഷേപം ശക്തമായി. നിരവധി കേസുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നിരവധി തവണ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വാദ്രയുടെ പ്രായമായ അമ്മയെ പോലും രാജസ്ഥാനിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നു. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട് റിയല്‍ എസ്റ്റേറ്റുകാരില്‍ നിന്ന് പണം തട്ടിയ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിനെതിരെ കേസ് എടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (15 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (17 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (22 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (29 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (38 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (4 hours ago)

Malayali Vartha Recommends