Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

നോട്ട് നിരോധത്തില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയത് അമിത്ഷായുടെ അറിവോടെ; നോട്ട് നിരോധനത്തിന് മുന്‍പ് വിദേശത്ത് നിന്ന് മൂന്ന് സീരീസില്‍ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയില്‍ എത്തിച്ചത് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ

09 APRIL 2019 08:37 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കിസ്ഥാൻ മണ്ണിൽ നിന്ന് ഇന്ത്യയ്ക്ക് എതിരെ തീവ്രവാദ പിന്തുണ; തെളിവ് നൽകി ജെയ്‌ഷെ മുഹമ്മദ് ഭീകരൻ

പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ ചീഫ് ജസ്റ്റിസ് ഗവായ് ഹർജിക്കാരനോട് ; വഖഫിന്റെ കാര്യത്തിലും അവർക്ക് അങ്ങനെ പറയാൻ ധൈര്യമുണ്ടോ? എന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം

ഉത്തരാഖണ്ഡ് മഴക്കെടുതി... മരണം 15 ആയി, 13 പേര്‍ മരിച്ചത് ഡെറാഡൂണില്‍, ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

75-ാം പിറന്നാൾ ആശംസകൾ നേർന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ; നന്ദി അറിയിച്ചു മോദി; ആഘോഷവുമായി രാജ്യം

നോട്ട് നിരോധത്തില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയത് അമിത്ഷായുടെ അറിവോടെയാണെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് രംഗത്ത്. നോട്ട് നിരോധനത്തിന് മുന്‍പ് വിദേശത്ത് നിന്ന് മൂന്ന് സീരീസില്‍ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയില്‍ എത്തിച്ചെന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നും അമിത്ഷായുടെ അറിവോടെയാണ് അഴിമതി നടന്നതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി. വ്യത്യസ്ഥ ഡിപാര്‍ട്‌മെന്റുകളിലുള്ള 26 പേരെയാണ് ഇതിനായി റിക്രൂട്ട് ചെയ്തതെന്നും രാഹുല്‍ രാത്തേറക്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് നോട്ട് നിരോധനമെന്നും കപില്‍ സിബല്‍ പറഞ്ഞു.

കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഹുല്‍ രാത്തറേക്കറാണ് വീഡിയോയില്‍ ഇടപാടുകള്‍ വെളിപ്പെടുത്തുന്നത്. ഇദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കുന്ന കാര്യങ്ങളാണ് കപില്‍ സിബല്‍ വാര്‍ത്താ സമ്മേളത്തിലൂടെ തുറന്നുകാട്ടിയത്.

വിദേശത്ത് നിന്ന് അച്ചടിച്ചുകൊണ്ടുവന്ന നോട്ടുകള്‍ രാഷ്ട്രീയക്കാര്‍ക്ക് കൈമാറി. 320 കോടിയുടെ നോട്ടുകളാണ് ഒറ്റയടിക്ക് മാറ്റി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പങ്കാളികളാണ്. പുതിയ കറന്‍സിയിലുള്ള ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് ആറ് മുന്‍പ് പ്രിന്റ് ചെയ്യപ്പെട്ടതാണ്. വ്യാജ നോട്ടിനെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് അറിവുണ്ടായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിൻെറ മറവിൽ ബി.ജെ.പി വൻഅഴിമതി നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ മുൻപും കപില്‍ സിബല്‍ പുറത്തുവിട്ടിരുന്നു. അഞ്ച് കോടിയുടെ നിരോധിച്ച നോട്ടിന് പകരം മൂന്ന് കോടിയുടെ പുതിയ നോട്ടുകൾ ബി.ജെ.പി നേതാവ് മാറ്റി നൽകുന്നതിൻെറ രഹസ്യ വിഡിയോയാണ് കോൺഗ്രസ് വക്താവ് കബിൽ സിബൽ പുറത്ത് വിട്ടത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ സംരക്ഷിക്കുമെന്ന് രഹസ്യ ക്യാമറ ദൃശ്യങ്ങളിൽ പറയുന്നുണ്ട്. പണം മാറ്റാനുള്ള അവസാന ദിവസവും കഴിഞ്ഞാണ് ഇടപാട് നടന്നത്. അഹമ്മദാബാദിലെ ഒരു ഫാമിലായിരുന്നു ഇടപാടുകൾ.

ട്രൈ കളർ ന്യൂസ് നെറ്റ് വർക്ക് (TNN. Netwrk) എന്ന വെബ്സൈറ്റിൽ നിന്നാണ് ഈ ഒളി കാമറ വീഡീയോ കിട്ടിയത്. വീഡിയോയുടെ ആധികാരികത മാധ്യമങ്ങൾക്ക് പരിശോധിക്കാമെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കട്ടെയെന്നും സിബൽ വ്യക്തമാക്കിയിരുന്നു. അതേസമയം കോണ്‍ഗ്രസ് പുറത്തുവിട്ട ഇക്കാര്യത്തോട് പ്രതികരിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായിട്ടില്ല.

2016 നവംബർ 8 ചൊവ്വാഴ്ച അർധരാത്രിയാണ് ഇന്ത്യയിൽ 1000, 500 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കികൊണ്ടുള്ള സുപ്രധാന വാർത്ത പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭായോഗത്തിനു ശേഷം രാത്രി 8.15 ന് രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് ഈ കാര്യം പ്രഖ്യാപിച്ചത്.

വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയായായിരുന്നു പ്രഖ്യാപനം. 1000,500 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകൾ നവംബർ 10 മുതൽ വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്റേയും,കള്ളപ്പണത്തിന്റേയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും, അഴിമതി കുറയുമെന്നുമായിരുന്നു പ്രധാന മന്ത്രിയുടെ പ്രഖ്യാപനം. നോട്ട് നിരോധനം കനത്ത ആഘാതമാണു സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയതെന്നു പിന്നീടുള്ള പഠനങ്ങൾ ചൂണ്ടി കാട്ടിയിരുന്നു.

അതേസമയം അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഭ​യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ സം​വാ​ദ​ത്തി​നാ​യി വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങളും രാഹുല്‍ ഗാന്ധി വിശദമാക്കി. ഭയമാണെങ്കിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ താൻ പറഞ്ഞുതരാമെന്നും അത് ചര്‍ച്ച എളുപ്പമാക്കുമെന്നും രാഹുൽ ട്വിറ്ററിലൂടെ വ്യക്തമാക്കി. അഴിമതിയെക്കുറിച്ച് ചർച്ച നടത്താൻ മോദിക്ക് ഭയമാണോ എന്നും രാഹുൽ ചോദിച്ചു.

റ​ഫാ​ലും അ​നി​ല്‍ അം​ബാ​നി​യും, നീ​ര​വ് മോ​ദി, അ​മി​ത് ഷാ​യും നോ​ട്ട് നി​രോ​ധ​ന​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാണ് സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. #Scared2Debate എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (5 minutes ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (14 minutes ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (23 minutes ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (33 minutes ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (47 minutes ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (59 minutes ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (1 hour ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (1 hour ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (1 hour ago)

. പവന് 160 രൂപയുടെ കുറവ്  (1 hour ago)

വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണം; വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

200 ലേറെ വെടിയുണ്ടകളും  (1 hour ago)

ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ...  (1 hour ago)

ചര്‍ച്ച ഉച്ചയ്ക്ക് 12മണിക്ക്  (2 hours ago)

50 കോടി അനുവദിച്ചു  (2 hours ago)

Malayali Vartha Recommends