പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് ജസ്റ്റീസ് സി.എസ്. കര്ണന്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് ജസ്റ്റീസ് സി.എസ്. കര്ണന്. വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തീരുമാനിച്ചുവെന്ന് ജസ്റ്റീസ് കര്ണന് പറഞ്ഞു. പത്രിക സമര്‍പ്പിക്കുന്നതിനുള്ള നടപടിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. ചെന്നൈ സെന്ററില്‍നിന്നും ജസ്റ്റീസ് കര്ണന് ജനവിധി തേടുന്നുണ്ട്. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജസ്റ്റീസ് കര്ണ്ണന് പറഞ്ഞു. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ന്യായാധിപര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു ജസ്റ്റീസ് കര്ണന്.
https://www.facebook.com/Malayalivartha