ഗുജ്ജര്‍ സംവരണ പ്രക്ഷോഭ നേതാവ് കിരോരി സിംഗ് ബെയ്ന്സാല ബിജെപിയില്‍ ചേര്‍ന്നു
രാജസ്ഥാനില്‍ ഗുജ്ജര്‍ സംവരണ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ കിരോരി സിംഗ് ബെയ്ന്സാല ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാജസ്ഥാന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ബെയ്ന്സാലയ്ക്ക് അംഗത്വം നല്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാധാരണ ഗുണങ്ങള്‍ പരിഗണിച്ചാണു താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് ബെയ്ന്സാല പറഞ്ഞു. മോദിയുടെ പ്രവര്‍ത്തന ശൈലി തന്നെ ആകര്‍ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha