Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'പി.എം മോദി' സിനിമയ്‌ക്ക് പിന്നാലെ നമോ ടിവിയുടെ സംപ്രേക്ഷണവും വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

10 APRIL 2019 06:28 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം മോദി സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ വിവാദ നമോ ടിവിയുടെ സംപ്രേക്ഷണവും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. പി.എം മോദി സിനിമയ്‌ക്ക് ഏർപ്പെടുത്തിയ വിലക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും അഭിമുഖങ്ങളും മാത്രം സംപ്രേക്ഷണം ചെയ്യുന്ന നമോ ടി.വിക്കും ബാധകമാണെന്ന് കമ്മിഷൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയാണ് വിലക്ക്. നമോ ടി.വിക്ക് ബ്രോഡ്‌കാസ്‌റ്റ് ലൈസൻസും പ്രക്ഷേപണത്തിന് മുൻപു ലഭിക്കേണ്ട സുരക്ഷാ അനുമതിയും ഇല്ലെന്ന പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. അനുമതി ലഭിച്ച ഔദ്യോഗിക ചാനലുകളുടെ പട്ടികയിൽ നമോ ടിവിയുടെ പേരില്ലാത്തതും വിവാദമായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി കോൺഗ്രസും ആംആദ്‌മി പാർട്ടിയും ചാനൽ സംപ്രേക്ഷണം നിറുത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഡി.ടി.എച്ച് പ്ളാറ്റ്ഫോമിൽ പരസ്യ സംപ്രേക്ഷണത്തിനു വേണ്ടി തുടങ്ങിയതാണ് നമോ ടിവിയെന്നും അത്തരം ചാനലുകൾക്ക് അനുമതി ആവശ്യമില്ലെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.

നമോ ടിവി സാധാരണ ചാനൽ അല്ല. പരസ്യ സംപ്രേക്ഷണത്തിന് മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. അത്തരം ചാനലുകളുടെ പേര് അനുമതി ലഭിച്ച മറ്റ് ഔദ്യോഗിക ചാനലുകളുടെ പട്ടികയിൽ കാണില്ലെന്നും മന്ത്രാലയം വിശദീകരിച്ചിരുന്നു. . പ്രമുഖ ഡി.ടി.എച്ച് ശ്രംഖലകൾ വഴി മാർച്ച് 31 മുതലാണ് നമോ ടിവി സംപ്രേക്ഷണം തുടങ്ങിയത്. നരേന്ദ്രമോദി ട്വിറ്ററിലൂടെ അത് അറിയിക്കുകയും ചെയ്‌തു. ചാനലിൽ ഡൽഹിയിൽ നരേന്ദ്രമോദിയുടെ മേം ഭി ചൗക്കിദാർ സംവാദ പരിപാടി തൽസമയം സംപ്രേക്ഷണം ചെയ്‌തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (3 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (10 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (19 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (32 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (41 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (46 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends