Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ ഇന്ത്യക്കാരിയല്ലേ എന്‍റെ വോട്ടിന് വിലയില്ലെന്നാണോ, വോട്ടു ചെയ്യാനായി മാത്രമാണ് വിദേശത്തു നിന്നും എത്തിയത്; വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടില്ലെന്നാരോപിച്ച് അപ്പോളോ ഹോസ്പിറ്റല്‍ ഉടമയുടെ വോട്ട് നിഷേധിച്ചു; ദുരവസ്ഥയിൽ പൊട്ടിത്തെറിച്ച് ശോഭനാ കാമിനേനി

11 APRIL 2019 02:23 PM IST
മലയാളി വാര്‍ത്ത

വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടില്ലെന്നാരോപിച്ച് വിദേശത്ത് ജോലി ജോലി ഇന്ത്യൻ സ്വദേശിയായ യുവതിയുടെ വോട്ട് നിഷേധിച്ചു. പോളിങ്ങ് ബൂത്തില്‍ നിന്നും വോട്ടു ചെയ്യാനാകാതെ മടങ്ങേണ്ടി വന്നതിനെത്തുടര്‍ന്ന് പ്രതികരണവുമായി അപ്പോളോ ഹോസ്പിറ്റല്‍ ഉടമ ശോഭനാ കാമിനേനി രംഗത്തെത്തിയിരിക്കുകയാണ്.

വിദേശത്തു നിന്നും വോട്ടു ചെയ്യാനായി മാത്രം എത്തിയതായിരുന്നു ശോഭനാ കാമിനേനി. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നറിഞ്ഞതോടെ മടങ്ങേണ്ടി വരികയായിരുന്നു. "എന്‍റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം ഇന്നാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ട് മടങ്ങേണ്ടി വന്നു. ഹൈദരാബാദിലായിരുന്നു വോട്ട്. എന്നാല്‍ പോളിങ്ങ് സ്റ്റേഷനില്‍ എത്തിയ ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിയുന്നത്. വോട്ടു ചെയ്യാനായി മാത്രമാണ് വിദേശത്തു നിന്നും എത്തിയത്. ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണ് ഇന്നത്തേത്". ശോഭനാ വ്യക്തമാക്കി.

"കഴിഞ്ഞ ഡിസംബറില്‍ നടന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ ബൂത്തില്‍ നിന്നും വോട്ടു ചെയ്തിട്ടുണ്ട്. എന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടാകുമെന്ന് അതു കൊണ്ട് എനിക്ക് തീര്‍ച്ചയായിരുന്നു. ഞാന്‍ ഇന്ത്യക്കാരിയല്ലേ എന്‍റെ വോട്ടിന് വിലയില്ലെന്നാണോ ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത് കുറ്റകരമാണ്". ശോഭന കൂട്ടിച്ചേര്‍ത്തു .

അപ്പോളോ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡിയുടെ മകളും എക്സിക്യൂട്ടിവ് വൈസ് ചെയര്‍ പേഴ്സണും കൂടിയാണ് ശോഭനാ കാമിനേനി. തെലുങ്കാനയിലെ ഹൈദരബാദ് അടക്കമുള്ള 17 ലോക് സഭാ മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (3 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (10 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (19 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (32 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (41 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (46 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

Malayali Vartha Recommends