റോഡ്‌ഷോയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കൊല്ലാന്‍ ശ്രമിച്ചതായി ആരോപണം. ഇന്നലെ അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് സംഭവം

റോഡ്‌ഷോയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കൊല്ലാന്‍ ശ്രമിച്ചതായി ആരോപണം. ഇന്നലെ അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് രാഹുലിന്റെ നെറ്റിയിലേക്ക് ലേസര്‍ സ്‌നിപ്പര്‍ ഗണ്ണിന്റെ രശ്മികള്‍ പതിച്ചെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഏഴ് തവണ രാഹുലിനെ ഉന്നം വെച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സുരക്ഷാഉദ്യോഗസ്ഥര്‍ പുറത്ത് വിട്ടു. വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടു. വളരെ ദൂരെ നിന്ന് വെടിയുതിര്‍ക്കാന്‍ കഴിയുന്ന തോക്കാണ് ലേസര്‍ സ്‌നിപ്പര്‍ ഗണ്‍. ഇത് സംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് പരാതിയും നല്‍കി. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഗ്രീന്‍ ലേസര്‍ ഏഴ് തവണ രാഹുലിന് നേരെ ചൂണ്ടിയെന്നാണ് പരാതി. മാധ്യമങ്ങളോട് പത്ത് മിനിറ്റോളം രാഹുല്‍ സംസാരിച്ചിരുന്നു. അതിനിടെയാണ് ഈ സംഭവം നടന്നത്. സുരക്ഷാ വീഴ്ചയുണ്ടായി. അതിനാല്‍ ഉന്നതതല അന്വേഷണം വേണമെന്ന് അഹമ്മദ് പട്ടേല്‍, ജയറാം രമേഷ്, രണ്‍ദീപ് സിംഗ് സുര്‍ജ്ജേവാല എന്നിവരാണ് രാജ്‌നാഥ് സിംഗിന് പരാതി നല്‍കിയത്. സുരക്ഷാ വീഴ്ചകൊണ്ടാണ് ശത്രുക്കള്‍ക്ക് രാഹുലിന്റെ പിതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയേയും അമ്മൂമ്മയായ ഇന്ദിരാഗാന്ധിയേയും വധിക്കാനായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് അധ്യക്ഷന്റെ സുരക്ഷ കേന്ദ്രസര്‍ക്കാരിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും ഉത്തരവാദിത്തമാണ്. രാജ്യത്തുടനീളം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കേണ്ടതുണ്ട്. അദ്ദേഹത്തിന് സുരക്ഷാഭീഷണിയുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പര്യടനത്തിനായി ഡല്‍ഹിയില്‍ നിന്ന് കര്‍ണാടകയിലേക്ക് പോകാന്‍ തയ്യാറായി കഴിഞ്ഞ് വിമാനത്തിന് യന്ത്രത്തകരാര്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തിയിരുന്നു. ഫ്‌ളൈറ്റ് കണ്‍ട്രോള്‍ കമ്പ്യൂട്ടര്‍ തകരറും അക്കാര്യം പരിഹരിക്കുന്നതില്‍ ക്രൂവിന്റെ ഭാഗത്ത് നിന്നുണ്ടായ കാലതാമസവും കാരണമാണ് അവസാനനിമിഷം ഇത് കണ്ടെത്താനായതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിംഗ് നടന്ന ദിവസം ഇത്തരത്തിലൊരു വലിയ വാര്‍ത്ത പുറത്ത് വന്നത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയമോ, കേന്ദ്രസര്‍ക്കാരോ, യു.പി സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തന്റെ പ്രചരണങ്ങളിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്നയാളാണ് രാഹുല്‍ഗാന്ധി. അങ്ങനെയുള്ള ഒരാളെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതില്‍ സംശയമില്ല. മധ്യപ്രദേശില്‍ നിന്നും പിടിച്ചെടുത്ത ഹവാല പണം രാഹുല്‍ഗാന്ധിയുടെ വസതിയിലേക്ക് കൊണ്ടുപോകാനായിരുന്നെന്ന് പ്രധാനമന്ത്രി പരോക്ഷവിമര്‍ശനം നടത്തിയിരുന്നു. അതിന് പിന്നാലെ രാഹുലിന്റെ സുരക്ഷയില്‍ വീഴ്ചയുണ്ടായത് രാഷ്ട്രീയമായി ബി.ജെ.പിക്ക് തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha