ബിജെപി വിരുദ്ധ വിശാലസഖ്യത്തിന് ഏറെ നിര്‍ണായകമായ പടിഞ്ഞാറന്‍ യുപിയിലേതുള്‍പ്പെടെ 91 ലോക്‌സഭാ മണ്ഡലങ്ങളില്‍, ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്; ആദ്യ ഘട്ടം അവസാനിക്കുമ്പോള്‍ ആത്മവിശ്വാസം ആര്‍ക്കൊപ്പം?

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വികെ സിങ്, മഹേഷ് ശര്‍മ്മ, കിരണ്‍ റിജ്ജു, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഷരീഷ് റാവത്ത്, ജാട്ട് നേതാവും ആര്‍എല്‍ഡി അധ്യക്ഷനുമായ അജിത് സിങ്, മകന്‍ ജയന്ത് ചൗധരി എന്നിവര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖരാണ്. ബിജെപി വിരുദ്ധ വിശാലസഖ്യത്തിന് ഏറെ നിര്‍ണായകമായ പടിഞ്ഞാറന്‍ യുപിയിലേതുള്‍പ്പെടെ 91 ലോക്‌സഭാ മണ്ഡലങ്ങളില്‍, ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. ആന്ധ്ര, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും നടന്നു. യുപിയിലെ കൈരനയില്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് വെടിവെച്ചു. ഛത്തീസ്ഗഡില്‍ പോളിങ് സ്റ്റേഷനു സമീപം സ്‌ഫോടനം നടന്നു. ബംഗാളില്‍ വോട്ടിങ് യന്ത്രം അജ്ഞാതന്‍ തട്ടിയെടുത്ത് തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ടിഎംസിയാണെന്ന് ബിജെപി ആരോപിച്ചു. ഇതൊക്കെ ഇങ്ങനെ നില്‍ക്കുമ്പോഴും വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍.
1279 സ്ഥാനാര്‍ഥികള്‍. 1,70,664 പോളിങ് സ്റ്റേഷനുകള്‍. 14,21,69,537 വോട്ടര്‍മാര്‍. ആദ്യഘട്ട വോട്ടെടുപ്പിന്റെ പോരാട്ട ചിത്രം ഇങ്ങിനെ. ഛത്തീസ്ഗഡില്‍ 4 മാവോയിസ്റ്റുകളെ വന്‍ ആയുധശേഖരവുമായി പിടികൂടി. യുപിയിലെ ചില മണ്ഡലങ്ങളില്‍ പട്ടിക വിഭാഗക്കാരെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ബിഎസ്പിയും മുസ്‌ലിംങ്ങളെ വോട്ടുചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസും പരാതിപ്പെട്ടു. കൈരനയിലെ ഷാംലിയില്‍ തിരിച്ചറിയല്‍ രേഖകളില്ലാതെ വോട്ടുചെയ്യാന്‍ വന്നവര്‍ ആക്രമത്തിന് തുനിഞ്ഞപ്പോഴാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം പൊലീസ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തത്. നമോ എന്ന പേര് അച്ചടിച്ച ഭക്ഷണപ്പൊതികള്‍ യുപിയിലെ നോയ്ഡയില്‍ പൊലീസുകാര്‍ക്ക് വിതരണം ചെയ്തതും വിവാദമായി. ബിജ്‌നോറില്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയാല്‍ ബിജെപി പോകുന്നുവെന്ന് പരാതിയുയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ബംഗാളിലെ കൂച്ച് ബെഹാറില്‍ ടിഎംസിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
https://www.facebook.com/Malayalivartha