മോദി സോണിയയുടെ കാലില്‍ പിടിച്ചില്ല; സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളുടെയും തെറ്റായ വിവരങ്ങളുടെയും തള്ളിക്കയറ്റം; വൈറലാകുന്ന വ്യാജചിത്രങ്ങള്‍

ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ തുടങ്ങി. തെരഞ്ഞെടുപ്പ് കാലമായതോടെ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഒരു കുറവുമില്ല. എന്നാല്‍, ഇത്തവണ പ്രചരിക്കപ്പെട്ട ചില വ്യാജ ചിത്രങ്ങള്‍ ഏതൊക്കെയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകളുടെയും തെറ്റായ വിവരങ്ങളുടെയും തള്ളിക്കയറ്റമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയ വന്‍ ജനാവലി, സുനാമി എത്തിയപ്പോള്‍ എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. വിവിധ ഫേസ്ബുക്ക് പേജുകളില്‍ ഇതിനകം ഈ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പിന്തുണയുമായി വന്‍ ജനാവലിയുടെ സുനാമി എത്തിയപ്പോള്‍ എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. എന്നാല്‍, ഇതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. 2017ല്‍ ഹിമാചല്‍ പ്രദേശില്‍ ബിജെപി നേതാവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി പങ്കെടുത്തപ്പോഴുള്ള ചിത്രമാണ്.
ഫേസ്ബുക്കിലും യുട്യൂബിലും പ്രചരിക്കുന്ന മറ്റൊരു വീഡിയോ. കോണ്‍ഗ്രസിന്റെ റാലിയില്‍ പാകിസ്ഥാന്റെ പതാക വീശുന്നു എന്നാരോപിച്ചാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, ഈ വീഡിയോയില്‍ പാറി കളിക്കുന്ന കൊടി പാകിസ്ഥാന്‍ പതാകയല്ല. അത്, ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാകയാണ്. കൂടാതെ, വെള്ള നക്ഷത്രവും ചന്ദ്രക്കലയുമുള്ള പച്ച പെയിന്റ് അടിച്ച ഒരു ബില്‍ഡിംഗിന്റെ ചിത്രമാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഓഫീസാണ് എന്നു പറഞ്ഞാണ് ഷെയര്‍ ചെയ്യുന്നത്. എന്നാല്‍, ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഓഫീസല്ല, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഓഫീസാണ്.
ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്ന മറ്റൊരു ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ കാല് പിടിക്കുന്ന ചിത്രം. ഇത് 2013ല്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പകര്‍ത്തിയ ചിത്രമാണ്. ബിജെപിയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ കാല്‍ വന്ദിച്ച് മോദി അനുഗ്രഹം വാങ്ങുന്നതാണ് ചിത്രത്തില്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ്, വാട്‌സാപ്പ് എന്നീ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റൊരു ചിത്രമാണ് പൊലീസ് തീര്‍ത്ത ബ്ലോക്കില്‍ ഒരു ആംബുലന്‍സ് കിടക്കുന്നത്. ഡല്‍ഹി ബിജെപി തലവന്‍ മനോജ് തിവാരിക്ക് വേണ്ടി വഴിയൊരുക്കുന്നതിനിടെ സംഭവിച്ചതാണ് ഇതെന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍, ഇത് 2017ല്‍ പകര്‍ത്തപ്പെട്ട ചിത്രമായിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാഖ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്ത് ഡല്‍ഹിയില്‍ ഉണ്ടായ ബ്ലോക്ക് ആയിരുന്നു അത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്ന രീതിയിലുള്ള വീഡിയോയാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഒരെണ്ണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബിജെപി ഗൂഡാലോചന നടത്തുന്നെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍, ഇത് തെറ്റാണ്. എന്നാല്‍ ഇത് 2018 മുതല്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീന്‍ ആണ് ചിത്രത്തിലുള്ളത്.
https://www.facebook.com/Malayalivartha





















