മോദി കുലുങ്ങില്ല; മോഷ്ടിക്കപ്പെട്ട രേഖകള്‍ തെളിവായോ മറ്റെന്തെങ്കിലുമായോ കോടതി കണക്കിലെടുക്കണോ; കെ.വി.എസ് ഹരിദാസ്

മാധ്യമങ്ങള്‍ റഫാലിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ. കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഹരിദാസ് ഈ വിഷയത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു എന്നാണ് നമ്മുടെ മാധ്യമങ്ങള്‍ കരുതുന്നതെന്ന് തോന്നുന്നു. നരേന്ദ്ര മോദിയും സര്‍ക്കാരും വലിയ പ്രതിസന്ധിയിലായി എന്നാണ് പലരും വിളിച്ചുകൂവുന്നത്. അവരോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ എന്ന് ആദ്യമേ സൂചിപ്പിക്കട്ടെ. ഇവിടെ ആകെ സംഭവിച്ചത് ഒന്നുമാത്രമാണ്; 'മോഷ്ടിക്കപ്പെട്ട രേഖകള്‍ തെളിവായോ മറ്റെന്തെങ്കിലുമായോ കോടതി കണക്കിലെടുക്കണോ' എന്ന പ്രശ്നം. അവിടെ സര്‍ക്കാര്‍ ഒരു ധാര്‍മിക നിലപാടെടുത്തു. അവ മോഷ്ടിച്ചതാണ്. അത് കോടതി കണക്കിലെടുക്കുന്നത് ശരിയല്ല. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. പരിഗണിക്കുന്നതില്‍ തെറ്റില്ല. ശരി, കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുന്നു.
ഇവിടെ സര്‍ക്കാരിന് യാതൊന്നും മറച്ചുവെക്കാനില്ല. അത് നരേന്ദ്ര മോദിയും സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയതാണ്. റഫാല്‍ യുദ്ധവിമാനത്തിന്റേത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലെ ഇടപാടാണ്; ഇതില്‍ 'ക്വത്തറോക്കി അങ്കിളോ മിഷേല്‍ അങ്കിളോ' ഇടനിലക്കാരായില്ല. നേരിട്ടുള്ള ഇടപാട്. യുപിഎ നിശ്ചയിച്ചതിനേക്കാള്‍ വിലക്കുറവും, മികച്ച സാങ്കേതിക വിദ്യയും. മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെ, എന്തിന് പേടിക്കണം. സിഎജി ഇതിനകം അത് പരിശോധിച്ചതാണ്. അതിന് മുന്‍പ് സുപ്രീം കോടതിയും വിലയിരുത്തി. അന്ന് കോടതി ചോദിച്ച രേഖകളൊക്കെ സര്‍ക്കാര്‍ കൊണ്ടുപോയി കൊടുത്തു; അതിനുശേഷമാണ് ആക്ഷേപത്തില്‍ കഴമ്പില്ല എന്ന് വിധി പ്രസ്താവിച്ചത്. ആ വിധി നിലനില്‍ക്കുകയാണ് എന്നതോര്‍ക്കുക. റിവ്യൂ ഹര്‍ജിയാണിപ്പോഴുള്ളത്. പിന്നെ സര്‍ക്കാരിനെന്ത് തിരിച്ചടിയാണ്? റിവ്യൂ ഹര്‍ജി കോടതി പരിഗണിക്കട്ടെ. ഈ വിധി മോദി സര്‍ക്കാരിനെയല്ല നാളെ അലട്ടാന്‍ പോകുന്നത്, മറിച്ച് ഈ ഹര്‍ജിയുമായി നടക്കുന്നവരെയാവും. വരും നാളുകളില്‍ പലരും കൂടുതല്‍ വിഷമവൃത്തത്തില്‍ അകപ്പെടുന്നത് കാണാന്‍ നമുക്ക് കഴിയും. ഒരര്‍ഥത്തില്‍ ബിജെപി ഈ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ കയറ്റുകയായിരുന്നോ എന്ന് പോലും തോന്നുന്നുണ്ടെന്ന് ഹരിദാസ് ലേഖനത്തില്‍ പറയുന്നുണ്ട്. 2 ജി കേസില്‍ രാഹുല്‍ പ്രതിയല്ലായിരുന്നു. എന്നാല്‍ എന്താണ് ആ തട്ടിപ്പ് കേസിലെ പ്രതിയുമായി രാഹുലിനുള്ള ബന്ധം എന്നത് അന്വേഷിക്കാതെ പറ്റുമോ? എന്ത് രേഖയും എപ്പോഴും കോടതി സ്വീകരിക്കണം എന്ന ഇന്നലത്തെ വിധിയുടെ ഒരു ബലിയാട് രാഹുല്‍ ഗാന്ധി തന്നെയാവും. 2 ജി കേസില്‍ എ. രാജയും കനിമൊഴിയുമൊക്കെ എത്രനാള്‍ ജയിലില്‍ കിടന്നു? ഇത് രാഹുലിനും ബാധകമല്ലേ? ഭോപ്പാല്‍ ദുരന്തത്തിലെ ഉത്തരവാദിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിമാനത്തില്‍ കയറ്റി രക്ഷപ്പെടുത്തയിത് കഴിഞ്ഞ ദിവസം മോദി പറഞ്ഞത് വെറുതയല്ല. അക്കാര്യത്തിലും പലതും പുറത്തു വരാനുണ്ട്. ബൊഫോഴ്‌സ് കേസിലോ? എന്ന് പറഞ്ഞാണ് കെ.വി.എസ് ഹരിദാസ് ലേഖനം അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha