മോദിയാണ് സോഷ്യല്‍ മീഡിയകളിലെ താരം; തിരഞെടുപ്പ് അുത്തതോടെ മോദിക്ക് താരപരിവേഷം നല്‍കി ജന്മനാട്

പ്രധാനമന്ത്രി മോദിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ താരം. തിരഞെടുപ്പ് അുത്തതോടെ മോദിക്ക് താരപരിവേഷം നല്‍കിരിക്കുകയാണ് ജന്മനാട്. ജന്മനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള വീര പരിവേഷമാണ് ഗുജറാത്തില്‍ ബിജെപി പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു. സ്ഥാനാര്‍ഥികളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് വോട്ടു തേടുന്നത്. 2014ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തറപറ്റിച്ചതും ഇക്കുറിയും പിന്നിലാക്കുന്നതും ഇതേ മോദി ഫാക്ടറാണ്.
ശര്‍മ്മിഷ്ഠ തടാകത്തിന്റെ തീരത്താണ് പ്രധാനമന്ത്രിയുടെ ജന്മനാട് വട് നഗര്‍. ബലനായ നരേന്ദ്ര ചീങ്കണ്ണിയെ പിടിച്ചു കൊണ്ടുവരുന്ന കഥയൊക്കെ പ്രായമാവര്‍ ഇപ്പോഴും പറയും. തൊട്ടു ചേര്‍ന്ന് വട് നഗര്‍ റയില്‍വേ സ്റ്റേഷന്‍, ചായ് പെ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട ആ ചായക്കട ഇപ്പോഴുമുണ്ട്. താനൊരു ചായക്കടക്കാരന്റെ മകനാണെന്ന് മോദി പറയുന്ന അദ്ദേഹത്തിന്റെ പിതാവ് നടത്തിയിരുന്ന ചായക്കട. ഇവിടെയാണ് നരേന്ദ്ര ഭായ് ചായ വിറ്റിരുന്നത്. പിതാവിന്റെ ചായക്കടയില്‍ അദ്ദേഹം വരുമായിരുന്നു. നേതാവിനെക്കുറിച്ചുള്ള നാട്ടുകാരുടെ കഥകളില്‍ പലപ്പോഴും അതിശയോക്തി കലരാറുണ്ട്. എതിരാളികത് പരിഹാസവിഷയവുമാക്കാറുണ്ട്. പക്ഷേ പ്രധാനമന്ത്രിയായി മോദി വരണമെന്നത് ശരാശരി ഗുജറാത്തിയുടെ വികാരമാണ്. അത് തന്നെയാണ് ബിജെപിയുടെ തുറുപ്പുചീട്ടും കോണ്‍ഗ്രസിന്റെ ദൗര്‍ബല്യവും. ബിജെപി സ്ഥാനാര്‍ഥികളെ അധികമൊന്നും കാണാനില്ല. പരസ്യ ബോര്‍ഡുകളും മോദിമയം. ഇരുപത്താറ് മണ്ഡലങ്ങളിലും മത്സരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ചുരുക്കം. നഗരങ്ങള്‍ക്ക് പുറത്തെ ഗുജറാത്ത് മോഡലിന്റെ പൊയ്മുഖം തുറന്നു കാട്ടിയാണ് മോദി കാര്‍ഡ് കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്.
സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടേറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ട് പ്രചാരണത്തിനെത്തും. ശബരിമലയും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിലുള്ള പ്രതികരണത്തിനു പുറമെ കേരളത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പ്രധാനമന്ത്രിയില്‍നിന്നുണ്ടായേക്കും.വയനാട്ടില്‍ മുസ്ലിം ലീഗിന്റെ േമല്‍ക്കൈ ഉയര്‍ത്തിക്കാട്ടി ദേശീയതലത്തില്‍ മോദി നടത്തുന്ന പ്രചാരണങ്ങളുടെ തുടര്‍ച്ച കോഴിക്കോട്ടെ പ്രസംഗത്തിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. രാഹുലിന്റെ തെക്കെ ഇന്ത്യയിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചേക്കും. ബിജെപിയുടെ പ്രകടനപത്രികയില്‍ സ്ഥാനംപിടിച്ച ശബരിമല വിഷയം പ്രചാരണത്തിനുപയോഗിക്കുന്നതു സംബന്ധിച്ചു തിരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്ക് മോദി മുഖവിലക്കെടുക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ടെ തിരിച്ചടിയും വോട്ടഭ്യര്‍ഥിക്കാന്‍ ഉപയോഗിച്ചെന്നാരോപിച്ചു പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പരാതി നല്‍കിയ സാഹചര്യത്തില്‍ വീണ്ടുമൊരു ചട്ടലംഘനത്തിനു മോദി മുതിരുമോയെന്നതും പ്രധാനമാണ്. പ്രത്യേക വിമാനത്തില്‍ വൈകിട്ട് 5ന് കരിപ്പൂരിലെത്തുന്ന മോദി ആറുമണിയോടെ റോഡുമാര്‍ഗം കടപ്പുറത്തെ വേദിയിലെത്തും. എസ്പിജി സംഘത്തിന്റെ നീരീക്ഷണത്തിലാണു വേദി.പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയാണു കോഴിക്കോട് നടക്കുന്നത്. മലബാറിലെ സ്ഥാനാര്‍ഥികളെല്ലാം വേദിയിലുണ്ടാകും. കോഴിക്കോട്, മലപ്പുറം, വടകര മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണു പരിപാടിയില്‍ പങ്കെടുക്കുക. രണ്ടാംവരവില്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെ റാലിയില്‍ പങ്കെടുക്കും. അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും വരുംദിവസങ്ങളില്‍ കേരളത്തിലെത്തും.
https://www.facebook.com/Malayalivartha