സ്മൃതി ചങ്ക് ഇനി പ്രിയങ്കയുടെ ബ്രോ; കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ മത്സരിക്കുന്ന സ്മൃതി ഇറാനിയുടെ അടുത്ത അനുയായി രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമേത്തിയില്‍ എത്തിയാല്‍ സ്മൃതി ഇറാനി ഇദ്ദേഹത്തിന്റെ വീട്ടിലാണ് പതിവായി താമിസിക്കാറ്. നേരത്തെ സമാജ്വാജി പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം ആ സമയത്ത് മന്ത്രിസഭയില്‍ അംഗമായിരുന്നു. പിന്നീടാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേത്തിയില്‍ എത്തിയപ്പോഴാണ് രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സരിക്കുന്ന മണ്ഡലത്തിലെ ഏറ്റവും അടുത്ത അനുയായി പാര്‍ട്ടി വിട്ടത് സ്മൃതി ഇറാനിക്കും ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ്.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തി കേന്ദ്രമായ മണ്ഡലാണ് അമേത്തി. 2014ലും രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് സ്മൃതി ഇറാനി പരാജയപ്പെട്ടിരുന്നു. അതേസമയം,? അമേത്തിയെ കൂടാതെ രാഹുല്‍ കേരളത്തിലെ വയനാട് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്. ആറാം ഘട്ട തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്ന അമേത്തിയില്‍ മെയ് ആറിനാണ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ്
പ്രമുഖ ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് തീരുമാനം. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ കോണ്‍ഗ്രസിലെക്ക് സ്വാഗതം ചെയ്തത്.
രണ്ട്‌പേരുള്ള സേനയും ഒറ്റയാള്‍ പ്രകടവുമാണ് ബിജെപിയിലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളെ ബിജെപി ചവിട്ടിത്തേയ്ക്കുകയാണ്. ബിജെപിയുടെ സ്ഥാപക ദിനത്തില്‍ തന്നെ കോണ്‍ഗ്രസില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശത്രഘ്‌നന്‍ സിന്‍ഹ പ്രതികരിച്ചു.
ഇന്ത്യയുടെ രാഷ്ട്രീയ ഭാവി കോണ്‍ഗ്രസിലാണെന്നും അതുകൊണ്ട് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം കൈകോര്‍ക്കുന്നു എന്നും സിന്‍ഹ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മോദിയുടെ കടുത്ത വിമര്‍ശകനായ സിന്‍ഹ ബി.ജെ.പിയില്‍ ആയിരുന്നപ്പോഴും മോദിയുടെ നടപടികളെ വിമര്‍ശിച്ചിരുന്നു.
പ്രസംഗവേദികളില്‍ തീപ്പൊരിയായിരുന്ന മുന്‍ കേന്ദ്രമന്ത്രി ശത്രുഘന്‍ സിന്‍ഹ ബിജെപിയിലെ 'ഷോട്ട് ഗണ്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുല്‍ ഗാന്ധിയെ നേരിട്ടുകണ്ട് കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ച ശത്രുഘന്‍ സിന്‍ഹ മൂന്ന് പതിറ്റാണ്ടിന്റെ ബിജെപി ബന്ധം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസില്‍ എത്തിയത്.
https://www.facebook.com/Malayalivartha