ജോലികഴിഞ്ഞെത്തിയ ഭർത്താവ് ആവശ്യപ്പെട്ടത് ചിക്കൻ കറി; ഉണ്ടാക്കി നൽകാൻ ഭാര്യ വിസമ്മതിച്ചതോടെ അടുക്കളയിലെത്തി ഭർത്താവ് പാചകം തുടങ്ങി- ഇത് കണ്ടതോടെ നിയന്ത്രണം വിട്ട ഭാര്യ തർക്കത്തിനൊടുവിൽ വിഷം കഴിച്ചു, പിന്നാലെ ഭർത്താവും

ചിക്കന്‍ കറി ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനെത്തുടര്‍ന്ന് ദമ്ബതികള്‍ വിഷംകഴിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. ദമ്ബതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
കഴിഞ്ഞദിവസം വൈകിട്ട് വീട്ടിലെത്തിയ ഭര്‍ത്താവ് ചിക്കന്‍ കറി വയ്ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിച്ചു. ഇതോടെ ഭര്‍ത്താവുതന്നെ കറിവയ്ക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ അടുക്കളയിലെത്തിയ ഭാര്യ വഴക്കാരംഭിച്ചു. ഭര്‍ത്താവും വിട്ടുകൊടുത്തില്ല.
വഴക്കുതുടരുന്നതിനിടെ ഭാര്യ വിഷംകഴിച്ചു. അവര്‍ അബോധാവസ്ഥയിലായതോടെ ശേഷിച്ച വിഷം ഭര്‍ത്താവും കഴിക്കുകയായിരുന്നു. അല്പം കഴിഞ്ഞാണ് ബന്ധുക്കള്‍ ഇരുവരെയും കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ആത്മഹത്യചെയ്യാനുള്ള കാരണക്കാരന്‍ താനാണെന്നതിനാലാണ് വിഷം കഴിച്ചതെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha