ആന്ധ്രയിൽ മിനിബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർ മരിച്ചു, ഒൻപത് പേർക്ക് പരിക്ക്

ആന്ധ്രപ്രദേശിലെ ആനന്ദപുരം ജില്ലയിൽ മിനിബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ദേശീയപാത 42-ലാണ് അപകടമുണ്ടായത്.
മരിച്ചവരിൽ അധികവും ആനന്ദപുരം ജില്ലയിൽ നിന്നുള്ളവരാണ്. പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അപകടത്തിൽ പരിക്കേൽക്കാതിരുന്ന ബസ് ഡ്രൈവർ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ഇയാൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha





















