കത്തെഴുതിയിട്ടില്ല ; കത്ത് ലഭിച്ചിട്ടുമില്ല ; വാദം പൊളിച്ചടുക്കി മുൻ സൈനിക ഉദ്യോഗസ്ഥരും രാഷ്‌ട്രപതി ഭവനും ; ആപ്പിലായി കോൺഗ്രസ്

കോൺഗ്രസിന്റെ വാദം പൊളിയുന്നു . കേന്ദ്ര സര്‍ക്കാരിനെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വാദിച്ചിരുന്നു. എന്നാൽ , അത് ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ് . തങ്ങള്‍ കത്ത് എഴുതിയിട്ടില്ലെന്നും ഒപ്പിട്ടത് ആരാണെന്ന് അറിയില്ലെന്നും മുന്‍ സൈനിക മേധാവികള്‍ വ്യക്തമാക്കി. അതേ സമയം മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവനും വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രചാരണം . മുന്‍ ഉദ്യോഗസ്ഥര്‍ എഴുതിയ കത്താണെന്ന് അവകാശപ്പെട്ട് ഒരു കത്ത് ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ്സ് വക്താവ് പ്രിയങ്ക ചതുര്‍വേദി വാര്‍ത്താസമ്മേളനവും നടത്തി .ഇതോടെ പല മാദ്ധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആരോപണം ഏറ്റുപിടിച്ചു .
എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇത്തരത്തില്‍ ഒരു കത്ത് എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ രംഗത്തെത്തുകയായിരുന്നു . കത്തില്‍ പേരുള്ള മുന്‍ സൈനിക ഉപ മേധാവി എംഎല്‍ നായിഡു , മുന്‍ വായുസേനാ മേധാവി എന്‍സി സൂരി , ജനറല്‍ റോഡ്രിഗ്രസ് എന്നിവര്‍ കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി . കൂടാതെ ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് രാക്ഷ്ട്രപതി ഭവനും വ്യക്തമാക്കി.
അതേ സമയം കത്ത് വ്യാജമാണെന്ന് പറഞ്ഞ മുന്‍സൈനിക ഉദ്യോഗസ്ഥരെ എഐസിസി വക്താവ് അഭിഷേക് മനു സിങ്വി അപമാനിക്കുകയും ചെയ്തു. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസ്സിന്റെ ഒരു പ്രചാരണം കൂടി വ്യാജമാണെന്നു തെളിയുകയാണ് .
സൈന്യത്തിന്റെ നേട്ടം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി സൈന്യത്തെ അപമാനിക്കുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍ കത്ത് ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
നാല് കരസേന, നാവികസേന മുന്‍മേധാവികളും ഒരു വ്യോമസേന മുന്‍മേധാവിയുമടക്കം 156 മുന്‍ സൈനിക ഉദ്യോഗസ്ഥരാണ് ആശങ്കയറിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കിയത്. സൈനിക നടപടികളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും യാതൊരു മാറ്റവും വരുത്തുന്നില്ലെന്നും കത്തില്‍ മുന്‍സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി, ഇന്ത്യന്‍ സൈന്യം മോദിയുടെ സേനയാണെന്ന പരാമര്‍ശം, സൈന്യത്തിന്റെ യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രം ധരിച്ച് വോട്ടഭ്യര്‍ത്ഥിച്ച ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയുടെ നടപടി ഉള്‍പ്പെടെയുള്ളവ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ അസാധാരണവും അംഗീകരിക്കാനാകാത്തതാണെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
സൈനിക നടപടികള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ രാഷ്ട്രപതി നടപടി സ്വീകരിക്കണമെന്നും സൈന്യത്തിന്റെ നിഷ്പക്ഷ മുഖം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചു. അല്ലാത്തപക്ഷം ഇത് സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുമെന്നും അത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ ഓര്‍മ്മപ്പെടുത്തി. ഇതിന് പിന്നാലെ സൈന്യത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുന്നത് ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha