പ്രധാനമന്ത്രി രാഹുല്‍ തന്നെ ; രാഹുല്‍ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് .ഡി കുമാരസ്വാമി

രാഹുല്‍ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് .ഡി കുമാരസ്വാമി. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഇരുപത് സീറ്റെങ്കിലും കര്‍ണാടകയില്‍ നേടുമെന്നും കുമാരസ്വാമി മനോരമന്യൂസിനോട് പറഞ്ഞു.
കുമാരസ്വാമിയുടെ മകന്‍ മല്‍സരിക്കുന്ന മാണ്ഡ്യയിലടക്കം കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യം എത്രത്തോളം വിജയിച്ചുവെന്നതാണ് കര്‍ണാടകയിലെ പ്രധാന രാഷ്ട്രീയ ചോദ്യം. മകനെ തോല്‍പിക്കാന്‍ ചക്രവ്യൂഹം തീര്‍ത്ത് കോണ്‍ഗ്രസ് ചതിക്കുന്നുവെന്ന് കുമാരസ്വാമി തന്നെ തുറന്നടിച്ചിരുന്നു. ദേശീയ നേതാക്കളിടപെട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അതൃപ്തികള്‍ മറക്കുകയാണ് ജെ.ഡി.എസ് തലവന്‍. രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തും.
കര്‍ണാടകത്തില്‍ രാഹുല്‍ തരംഗമില്ലെന്ന് ദേവഗൗഡ പറഞതിന് പിന്നാലെയാണ് കുമാരസ്വാമി രാഹുലിനെ പിന്തുണക്കുന്നത്. സഖ്യത്തിലൂടെ വന്‍ നേട്ടവും പ്രതീക്ഷിക്കുന്നു. നിഖില്‍ കുമാരസ്വാമിയുടെ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി പ്രചരണത്തിനെത്തുന്നതോടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
കിങ്ങ് മേയ്ക്കറല്ല, കിങ്ങ് ആകുമെന്നായിരുന്നു കര്‍ണാടക തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എച്ച്ഡി കുമാരസ്വാമി പറഞ്ഞത്. കുമാരസ്വാമിയുടെ വാക്കുകള്‍ ഫലിച്ചു. ബിജെപിയെ പുറത്ത് നിര്‍ത്തിയുള്ള കോണ്‍ഗ്രസ്-ജെഡിഎസ് മതേതര സഖ്യം കര്‍ണാടകത്തില്‍ അധികാരത്തില്‍ ഏറിയപ്പോള്‍ രണ്ടാം തവണ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരത്തില്‍ ഏറി. എന്നാല്‍ ഭരണത്തില്‍ ഏറി മാസങ്ങള്‍ തികയും മുന്‍പ് തന്നെ കൂട്ടുമന്ത്രി സഭയില്‍ മുഖ്യമന്ത്രി ആയതില്‍ തനിക്ക് സന്തോഷമില്ലെന്ന് കുമാരസ്വാമി തുറന്നടിച്ചു. സഖ്യസര്‍ക്കാര്‍ എന്ന വിഷമാണ് താന്‍ കുടിച്ചതെന്ന് കുമാരസ്വാമി പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുയോഗത്തില്‍ വെച്ച് വിതുമ്പി. 'മുസ്ലീം ലീഗ് മൂന്ന് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി'.. ചാനലില്‍ വര്‍ഗീയത വിളമ്പി ബിജെപി നേതാവ് ഇത് കര്‍ണാടകത്തിലെ സഖ്യസര്‍ക്കാര്‍ ഉടന്‍ താഴെ വീണേക്കുമെന്ന പ്രചരണങ്ങള്‍ക്ക് ശക്തിയേറ്റി. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള മറുതന്ത്രങ്ങല്‍ ബിജെപിയും സംസ്ഥാനത്ത് പയറ്റി തുടങ്ങി.കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു ബിജെപി നടത്തിയത്. ഇതോടെ ഭരണപക്ഷം മറുതന്ത്രം പയറ്റിയെങ്കിലും മറ്റൊരു 2006 ആവര്‍ത്തിക്കുമോയെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്ഡി ദേവഗൗഡയുടെ മകനായ എച്ച്ഡി കുമാരസ്വാമി തന്റെ ഭാഗ്യം പരീക്ഷിച്ചത് രാഷ്ട്രീയത്തില്‍ ആയിരുന്നില്ല. മറിച്ച് സിനിമയിലായിരുന്നു. സിനിമാ നിര്‍മ്മാതാവായിരുന്നു കുമാരസ്വാമിയുടെ തുടക്കം. 1996 ല്‍ കനകപുര മണ്ഡലത്തില്‍ നിന്നും മത്സരിച്ചാണ് കുമാരസ്വാമിയുടെ രാഷ്ട്രീയ പ്രവേശനം. അന്ന് അദ്ദേഹം തിരഞ്ഞെടുപ്പില്‍ ജയിച്ചു. പിന്നീട് വീണ്ടും തിരഞ്ഞെടുപ്പ് വന്നതോടെ എംവി ചന്ദ്രശേഖര മൂര്‍ത്തിയോട് പരാജയപ്പെട്ടു. ആദ്യത്തെ മുന്നണി സര്‍ക്കാര്‍ എന്നാല്‍ വന്‍ തിരിച്ചുവരവായിരുന്നു 2004 ല്‍ കുമാരസ്വാമി നടത്തിയത്. 2004 ല്ഡ വീണ്ടും കുമാരസ്വാമി എംഎല്‍എയായി. ആ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഇതോടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് ജെഡിഎസ് സംസ്ഥാനത്തെ ആദ്യ മുന്നണി സര്‍ക്കാരിന് രൂപം നല്‍കി. ധരംസിങ്ങ് സര്‍ക്കാര്‍ ഇരുപാര്‍ട്ടികള്‍ക്കും സ്വീകാര്യനായ ധരം സിങ്ങായിരുന്നു അന്ന് മുഖ്യമന്ത്രി. സഖ്യസര്‍ക്കാരിന് ചുക്കാന്‍ പിടിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ് കുമാരസ്വാമിയും ഉണ്ടായിരുന്നു.
എന്നാല്‍ വൈകാതെ കുമാരസ്വാമിയുടെ നേതൃത്വത്തില്‍ 48 ജനതാദള്‍ എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ ധരം സിങ്ങ് സര്‍ക്കാര്‍ താഴെ വീണു. 2006 ല്‍ ഗവര്‍ണര്‍ കുമാരസ്വാമിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ബിജെപിയുടെ പിന്തുണയോടെ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ ഏറി. കന്നഡിഗരുടെ കുമാരണ്ണന്‍ പകുതിക്കാലം കുമാരസ്വാമി മുഖ്യമന്ത്രി എന്നതായിരുന്നു കരാര്‍. അതെസമയം വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച മകന്റെ നീക്കത്തെ എതിര്‍ത്ത് ദേവഗൗഡ പാര്‍ട്ടി ദേശീയ പ്രസിഡന്റ് സ്ഥാനത്തു നിന്നും പിന്മാറി.എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് കുമാരസ്വാമി ജനപ്രീയനായി.കന്നഡിഗര്‍ക്ക് കുമാരണ്ണനായി. എന്നാല്‍ ഖനി കമ്പനികളില്‍ നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയെന്ന കേസും ഭൂമി തട്ടിപ്പുമെല്ലാം പാരയായി. രാഷ്ട്രപതി ഭരണം പിന്നാലെ 20 മാസം മുഖ്യമന്ത്രിയായിരുന്ന ശേഷം കുമാരസ്വാമി കാല് മാറി. മുഖ്യമന്ത്രി പദത്തെ ചൊല്ലി യെദ്യൂരപ്പയുമായുള്ള തര്‍ക്കം ഒടുവില്‍ സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണമായി.2007 സപ്തംബര്‍ 27 നായിരുന്നു ഇത്. ഇതോടെ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ ജെഡിഎസ് പറഞ്ഞ് തീര്‍ത്തു. ഉപയോഗിക്ക കോണ്‍ഗ്രസ് നീക്കം യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. എന്നാല്‍ മന്ത്രി പദവി സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍നന് കുമാരസ്വാമി ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.1996 ല്‍ പിതാവ് ദേവഗൗഡയെ പോലെ അപ്രതീക്ഷിതമായിരുന്നു 2018 ല്‍ കുമാരസ്വാമിയെ മുഖ്യമന്ത്രി പദം തേടിയെത്തിയത്.കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ കളം മാറ്റി ചവിട്ടുകയായിരുന്നു. കൂട്ടുമന്ത്രി സഭ ബിജെപിയെ എങ്ങനേയും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന തിരുമാനത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.117 എംഎല്‍എമാരുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്. എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം കോണ്‍ഗ്രസ് വിട്ടു നല്‍കി.എന്നാല്‍ ഭരണത്തില്‍ ഏറി മാസങ്ങള്‍ തികയും മുന്‍പ് തന്നെ കൂട്ടുമന്ത്രി സഭയില്‍ മുഖ്യമന്ത്രി ആയതില്‍ തനിക്ക് സന്തോഷമില്ലെന്ന് വ്യക്തമാക്കി കുമാരസ്വാമി രംഗത്തെത്തി. വിതുമ്പി കുമാരസ്വാമി സഖ്യസര്‍ക്കാര്‍ എന്ന വിഷമാണ് താന്‍ കഴിച്ചതെന്നും സഖ്യസര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുകയെന്നത് പ്രയാസകരമാണെന്നും വ്യക്തമാക്കി കുമാരസ്വാമി പൊതുപരിപാടിക്കിടെ വിതുമ്പി. സംഭവം വിവാദമായതോടെ കുമാരസ്വാമിയുടെ വികാരഭരിതമായ പ്രസംഗത്തിന് പിന്നില്‍ ബിജെപിയാണെന്ന വാദവുമായി കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചരട് വലിച്ച് ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിനുള്ള മേല്‍ക്കോയ്മയെ മുഖ്യമന്ത്രി കുമാരസ്വാമി പലപ്പോഴായി വിമര്‍ശിച്ചിട്ടുണ്ട്. പലപ്പോഴും ഒരു ഗുമസ്തനെപ്പോലെയാണ് കോണ്‍ഗ്രസ് തന്നെ കാണുന്നതെന്ന് അടുത്തിടെ ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തില്‍ കുമാരസ്വാമി പറഞ്ഞു. ഇത് മുതലെടുത്ത് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി സംസ്ഥാനത്ത് തുടങ്ങി. ബിജെപി ലക്ഷ്യം പണവും സ്വാധീനവും വാഗ്ദാനം ചെയ്ച എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് അധികാരത്തിലേറാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. 2006 ആവര്‍ത്തിക്കുമോ കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് രാജിവെപ്പിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കുമാരസ്വമിയുടെ ജെഡിഎസിന് പുറത്ത് നിന്ന് താല്‍ക്കാലിക പിന്തുണ നല്‍കി സര്‍ക്കാരിനെ നിലനിര്‍ത്താമെന്നാണ് ബിജെപിയുടെ ലക്ഷ്യം. ഒരിക്കല്‍ ബിജെപിക്ക് കുമാരസ്വാമി പിന്തുണ നല്‍കിയത് കൊണ്ട് തന്നെ വീണ്ടും 2006 ആവര്‍ത്തിക്കുമോയെന്നാണ് കര്‍ണാടക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha