താഴ്ന്ന ജാതിക്കാരി ആയതിനാല്‍ പൊതുശ്മശാനം വിട്ടുനല്‍കിയില്ല, ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്തു

ഹിമാചല്‍പ്രദേശിലെ ഫോസല്‍ വാലിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ ശ്മശാനം വിട്ടു നല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ദളിത് സ്ത്രീയുടെ മൃതദേഹം കാട്ടില്‍ അടക്കം ചെയ്തു.
താഴ്ന്ന ജാതിയിലുള്ളയാള്‍ ആയതിനാല്‍ ഗ്രാമത്തിലെ പൊതുശ്മശാനം വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ചിലര്‍. ഇതോടെയാണ് മൃതദേഹം കാട്ടില്‍ അടക്കം ചെയ്യേണ്ടി വന്നത്.
പൊതുശ്മശാനത്തില്‍ താഴ്ന്ന ജാതിക്കാരുടെ മൃതദേഹം അടക്കം ചെയ്താല്‍ ദൈവകോപം ഉണ്ടാകുമെന്നും അത്തരത്തില്‍ നാടിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി നിങ്ങള്‍ ആയിരിക്കുമെന്നുമാണ് ഗ്രാമത്തിലെ ശ്മശാന അധികൃതര്‍ പറഞ്ഞത്. ഇതിന് പിന്നാലെ മുത്തശിയുടെ മൃതദേഹം ഞങ്ങള്‍ കാട്ടില്‍ അടക്കം ചെയ്യുകയായിരുന്നുവെന്നും ഇവരുടെ കൊച്ചുമകന്‍ രാം പറയുന്നു.
അധികൃതരുമായി ഫോണില്‍ സംസാരിച്ചതിന്റെ വീഡിയോ രാം പുറത്തു വിട്ടിരുന്നു. ഇത് വൈറലായതിന് പിന്നാലെ ഡെപ്യൂട്ടി കമ്മീഷണര്‍ യൂനസ് എസ്.ഡി.എമ്മിനോടും ഡി.എസ്.പിയോടും സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha