ഫ്രഞ്ച് സര്‍ക്കാര്‍ ആനിൽ അംബാനിയ്ക്ക് നൽകിയ ശതകോടികളുടെ നികുതി ഇളവിൽ റഫാല്‍ ഇടപാടുമായി ബന്ധമില്ല; റഫാല്‍ ഇടപാടുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ആഭ്യന്തരമന്ത്രാലയം

ആനിൽ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയ സംഭവത്തിൽ റഫാല്‍ ഇടപാടുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം. അനില്‍ അംബാനിയുടെ കമ്ബനിക്ക് നികുതി നല്‍കിയ നടപടിയെ റഫാല്‍ ഇടപാടുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അനില്‍ അംബാനിയുടെ ഫ്രാന്‍സ് ആസ്ഥാനമായുള്ള 'റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143 മില്യണ്‍ യൂറോ (11,19,51,02,358 രൂപ) നികുതി ഇളവ് നല്‍കിയെന്ന് ഫ്രഞ്ച് ദിനപ്പത്രം ലെ മോണ്‍ടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ ദസോയുമായി റഫാല്‍ കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അനില്‍ അംബാനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ ശതകോടികളുടെ നികുതി ഇളവ് നല്‍കിയത്.
2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യണ്‍ ഡോളറാണ് നികുതി ഇനത്തില്‍ നല്‍കേണ്ടിയിരന്നുത്. എന്നാല്‍ 7 മില്യണ്‍ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. ഫ്രഞ്ച് ദിനപ്പത്രത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ റഫാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് കടുപ്പിച്ചിരുന്നു. എന്നാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ അനില്‍ അംബാനിക്ക് നല്‍കിയ നികുതി ഇളവും റഫാല്‍ ഇടപാടും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha