ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടി തീപിടിച്ചു; തീ പിടിച്ചത് അറിയാതെ യാത്ര തുടർന്ന ദമ്പതികളെ പിന്തുടർന്ന് പിന്നാലെയെത്തി രക്ഷിച്ച് പോലീസ്

ബൈക്കില്‍ തീ പിടിച്ചത് അറിയാതെ യാത്ര ചെയ്ത് ദമ്പതികൾക്ക് രക്ഷകരായെത്തിയത് പോലീസ്. ഉത്തർപ്രദേശിലെ ആഗ്ര എക്സ്‌പ്രസ് വേയിലാണ് അപകടം നടന്നത്. മൊബൈൽ പൊലീസ് കൺട്രോൾ റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച ദമ്പതിമാരേയും കുട്ടിയേയും രക്ഷിച്ചത്.
ബൈക്കിന്റെ സൈഡിൽ സൂക്ഷിച്ചിരുന്ന ബാഗ് സൈലൻസറിൽ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടർന്നിടും ഇരുവരും അതിനെക്കുറിച്ചു അറിഞ്ഞിരുന്നില്ല . ദൂരെ നിന്ന് ഇവരെ കണ്ട പൊലീസ് ഇവരെ പിന്തുടർന്നു പിടിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുന്നേ വാഹനം നിർത്താൻ സാധിച്ചതിനാൽ വലിയ അപകടമൊഴിവായി. ഇതിനോടകം തന്നെ ദമ്പതികളെ പിന്തുടർന്ന് രക്ഷിക്കുന്ന പൊലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha