നീണ്ടകാല പ്രണയത്തിനൊടുവിൽ കാമുകി തെറ്റിപ്പിരിഞ്ഞു; പക തീർക്കൻ കയ്യിലൊളിപ്പിച്ച കത്തികൊണ്ട് പതിനഞ്ച് തവണ കഴുത്തിലടക്കം കുത്തികൊലപ്പെടുത്താൻ നോക്കി കാമുകൻ

കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാമുകന്‍ അറസ്റ്റില്‍. കാഞ്ചിപുരം സ്വദേശി കെവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ കെവിന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹ പ്രവര്‍ത്തക കാവ്യ എന്ന 22 കാരിയെയാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് അത് സംസാരിക്കാന്‍ കാവ്യയുടെ വീട്ടിലെത്തിയതായിരുന്നു കെവിന്‍. ഈ സംസാരം വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങി.
ഇതോടെ കുപിതനായ കെവിന്‍ കയ്യിലുള്ള കത്തി ഉപയോഗിച്ച് കാവ്യയെ 15 തവണ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ അടക്കമാണ് കാവ്യയ്ക്ക് കുത്തേറ്റത്. തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ കെവിനെ പിടിച്ചുമാറ്റുകയും കാവ്യയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കാവ്യയുടെ നില അതീവ ഗുരുതരം ആണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരു മാസമായി കാവ്യ കെവിനോട് മിണ്ടാറില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഇതില്‍ കെവിന്‍ ഏറെ അസ്വസ്തനായിരുന്നു. കാവ്യയ്ക്ക് ബോധം തെളിഞ്ഞാല്‍ മൊഴിയെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha