കലങ്ങി മറിയുന്ന തമിഴകത്തെ രാഷ്ട്രീയത്തിലേക്ക് പുതിയ ആശങ്ക ഉയർത്തി നടൻ വിജയ് ; തെരെഞ്ഞെടുപ്പിൽ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് വിജയുടെ പിന്തുണ ; അണ്ണാ ഡിഎംകെ-ബിജെപി ആശങ്കയിൽ

തമിഴ്‌നാടിന്റെ 'അമ്മ ജയലളിതയില്ലാതെ ആദ്യമായി ഒരു തെരെഞ്ഞെടുപ്പ് നേരിടുന്നതിന്റെ
ആശങ്കയിലാഴ്ന്ന് തമിഴകത്തെ അണ്ണാ ഡിഎംകെ . കരുണാനിധിയുടെ വിടവാങ്ങലിന് പിന്നാലെ ഡിഎംകെ പാളയത്തിലും സ്ഥിതി ഇതുതന്നെ . ഇതിനൊപ്പം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം ഉയര്‍ത്തുന്ന വെല്ലുവിളികളും ഏറെയാണ് .
ഇത്തരത്തില്‍ കലങ്ങി മറിയുന്ന തമിഴകത്തെ രാഷ്ട്രീയത്തിലേക്ക് പുതിയ ആശങ്ക ഉയര്‍ത്തുകൊണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ് ഇളയദളപതി വിജയ്. ഇപ്പോൾ വിജയുടെ ഭാഗത്ത് നിന്ന് പുതിയ രാഷ്ട്രീയനീക്കം ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അണ്ണാ ഡിഎംകെ- ബിജെപി സഖ്യത്തിന് തലവേദനയാകുന്ന തരത്തിലാണ് തമിഴകത്ത് വിജയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ തിരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ നല്‍കണമെന്ന് വിജയ് ആരാധകര്‍ക്ക് രഹസ്യസന്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രജനികാന്തിനൊപ്പം തന്നെ വലിയ ആരാധക കൂട്ടമുള്ള താരത്തിന്റെ നീക്കം അണ്ണാ ഡിഎംകെയ്ക്ക് തലവേദനയാകുമെന്നുറപ്പാണ്. വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് അസോസിയേഷന്‍ തമിഴകത്ത് സജീവമാണ്. ഇതിനെ രാഷ്ട്രീയ കക്ഷിയാക്കി താരം മാറ്റുമോ എന്നാണ് ഇനി കാത്തിരിക്കേണ്ടത്.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങള്‍ക്കെതിരെ അണ്ണാ ഡിഎംകെയും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം താരം ഭയക്കാതെ തന്നെയാണ് മുന്നോട്ടുപോയത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് താരം നടത്തിയ പ്രസംഗം പുതിയ രാഷ്ട്രീയമാനങ്ങള്‍ ഉള്ളതായിരുന്നു. വിജയ് ആരാധകരും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും പല സ്ഥത്തും ഏറ്റുമുട്ടിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ അവസരത്തിലാണ് താരത്തിന്റെ രഹസ്യപിന്തുണ ഡിഎംകെ സഖ്യത്തിന് ലഭിക്കുന്നതെന്നാണ് സൂചന.
https://www.facebook.com/Malayalivartha