രാജ്യം ആരുടെ മുന്നിലും തല കുനിക്കരുത്; ജോലികള്‍ മുടങ്ങരുത്; പുതിയ മുദ്രാവാക്യവുമായി ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. ഈ സമയം പുതിയ മുദ്രാവാക്യവുമായി ബിജെപി രംഗത്ത്. 'പണികള്‍ മുടങ്ങാതിരിക്കട്ടെ, നമ്മുടെ രാജ്യം ആരുടെ മുന്നിലും താഴാതിരിക്കട്ടെ' (കാം രുകേ ന, ദേശ് ചുകേ നാ ) എന്നാണ് പുതിയ മുദ്രാവാക്യം. അധികാര തുടര്‍ച്ച ഉണ്ടായാല്‍ എന്തൊക്കെ ചെയ്യും എന്ന അജണ്ടയുടെ അടിസ്ഥാനത്തിലാണ് പുതിയ മുദ്രാവാക്യവുമായി ബിജെപി എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വികസനത്തെ ലക്ഷ്യമാക്കിയാണ് ഓരോ നീക്കവും എന്ന് ബിജെപി വ്യക്തമാക്കുന്നു.
''ഇനിയും ധാരാളം ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഒന്നും പൂര്‍ണ്ണതയിലെത്തിയിട്ടില്ല എന്നാണ് പുതിയ മുദ്രാവാക്യം അടിവരയിട്ട് പറയുന്നത്. അതുപോലെ ഭരണതുടര്‍ച്ച ഉണ്ടാകേണ്ടതാവശ്യമാണെന്നും.'' ബിജെപി പ്രവര്‍ത്തകരിലൊരാള്‍ പറയുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാ?ഗ്ദാനങ്ങളില്‍ ചിലതിന്റെ പൂര്‍ത്തീകരണമാണ് ഈ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമാക്കുന്നത്. 2022 ഓടെ എല്ലാവര്‍ക്കും വീട്, സമ്പൂര്‍ണ്ണ വൈദ്യുതീകരണം, സുരക്ഷിതമായ കുടിവെള്ളം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പലിശ രഹിത വായ്പ എന്നിവയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍. ഇവ പൂര്‍ത്തിയാക്കണമെങ്കില്‍ സര്‍ക്കാരിന് സുസ്ഥിരതയും ഭരണ തുടര്‍ച്ചയും ആവശ്യമാണെന്നും ബിജെപി അഭിപ്രായപ്പെടുന്നു. .
'ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍' എന്നതാണ് ബിജെപി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം. 'മോദിയുണ്ടെങ്കില്‍ എല്ലാം സാധ്യമാകും' എന്നതാണ് മറ്റൊരെണ്ണം. ഇലക്ഷന്റെ തുടക്ക സമയത്ത് ഇതായിരുന്നു ബിജെപി തങ്ങളുടെ പ്രധാന മുദ്രാവാക്യമായി സ്വീകരിച്ചത്. 'നമ്മുടെ രാജ്യം ആരുടെ മുന്നിലും തല കുനിക്കാതിരിക്കട്ടെ' എന്ന വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് മോദി അധികാരത്തിലേക്ക് തിരിച്ചു വരേണ്ടതിന്റെ പ്രാധാന്യത്തെയാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. ബിജെപി എന്ത് ചെയ്തിട്ടുണ്ട് എന്നല്ല, എന്താണ് ചെയ്യാന്‍ പോകുന്നതെന്നാണ് പുതിയ മുദ്രാവാക്യത്തിന്റെ ഉള്ളടക്കം. ദാരിദ്ര്യം എന്ന ദുരന്തം രാജ്യത്ത് നിന്ന് ഇല്ലാതാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
https://www.facebook.com/Malayalivartha