കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ലോഹപ്പെട്ടിയിലാക്കി കത്തിച്ച മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ പിടിയില്‍. രണ്ട് ഭാര്യമാരുള്ള രാം സിങ് എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസിന്റെ പിടിയിലായത്. യുവതിയുടെ മൃതദേഹം ലോഹപ്പെട്ടിയിലാക്കി കത്തിച്ചശേഷം മൃതദേഹ അവശിഷ്ടവുമായി പോകുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. രാം സിങിനോട് യുവതി നിരന്തരം പണം ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച് പ്രീതി എന്നു പേരുള്ള യുവതിയെയാണ് രാം സിങ് കൊലപ്പെടുത്തിയത്. ജനുവരി എട്ടിനു ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മൂടി ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാം സിങ് വലിയ ലോഹപ്പെട്ടി വാങ്ങി മൃതദേഹം അതിനുള്ളിലാക്കി തീകൊളുത്തുകയായിരുന്നു.
ശേഷം ചാരം ഉള്‍പ്പെടെയുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ നദിയില്‍ തള്ളാനായി മകനെയും കൂട്ടി വാഹനം വാടകയ്ക്കു വിളിച്ചു. ഈ വാഹനത്തിന്റെ ഡ്രൈവര്‍ക്കു തോന്നിയ സംശയമാണ് രാംസിങ്ങിനെ കുടുക്കിയത്. ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പെട്ടി തുറന്നു പരിശോധിച്ചപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു.
https://www.facebook.com/Malayalivartha
























