നോയിഡയിൽ ആറു വയസ്സുകാരൻ ഓവുചാലിൽ വീണു കാണാതായി; രക്ഷാപ്രവര്‍ത്തനം ഊർജ്ജിതമാക്കി ദുരന്ത നിവാരണ സേന

ഉത്തർപ്രദേശിലെ നോയിഡയിൽ ആറു വയസ്സുകാരൻ ഓവുചാലിൽ വീണു കാണാതായി. കുട്ടിയ്ക്കായി അധികൃതർ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം രണ്ട് കുട്ടികള്‍ ഓവുചാല്‍ ചാടികടക്കുമ്പോഴായിരുന്നു ഒരാൾ അബദ്ധത്തിൽ വീണത്.
സലാര്‍പുര്‍ ഖാദര്‍ ഗ്രാമത്തിനടുത്ത് താമസിക്കുന്ന സൗരഭ് എന്ന കുട്ടിയാണ് ചാലില്‍ വീണത്. തിങ്കളാഴ്ച നാലിന് തന്നെ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചിലിനായി ദേശീയ ദുരന്ത നിവാരണ സേനയുമെത്തിയിട്ടുണ്ട്. അധികം ആഴമില്ലെങ്കിലും ഓവുചാലില്‍ ശക്തമായ ഒഴുക്കുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha