അപ്രതീക്ഷിത നീക്കം, അടിയന്തിരാവശ്യം; ആയുധ ശക്തിയില്‍ ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തി ഇന്ത്യയുടെ പ്രതിരോധ ശക്തി

അപ്രതീക്ഷിത നീക്കം, അടിയന്തിരാവശ്യം. ഇസ്രായേലില്‍ നിന്നും സ്‌പൈക്ക് മിസൈലുകള്‍ ഉടന്‍ എത്തിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നുവെന്നതാണ് ഈ മണിക്കൂറിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. ആയുധ ശക്തിയില്‍ ലോകത്തിലെ ഏതൊരു രാജ്യത്തിനോടും കിടപിടിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ പ്രതിരോധ ശക്തി. അതിനായി സൈന്യം നിരന്തരം ആവശ്യപ്പെട്ട ആധുനിക ആയുധങ്ങള്‍ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് പുതിയ നീക്കം. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റര്‍ ലൈറ്റ് മെഷീന്‍ ഗണ്ണുള്ള അപ്പാഷെ,പറന്നിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള ഹരോപ്പ് എന്നിവ ഇന്ത്യയുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ പോന്നവയാണ്.ആറ് എയര്‍ ടു എയര്‍ മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള റാഫേല്‍ പോര്‍ വിമാനങ്ങള്‍, ചൈനീസ് പോര്‍വിമാനത്തെ കണ്ടെത്തി ട്രാക്ക് ചെയ്യാന്‍ സാധിക്കും വിധത്തില്‍ കഴിവുള്ള ഇന്ത്യയുടെ സുഖോയ് തുടങ്ങിയവ എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നവയുമാണ്. ഇത് കൂടാതെ ഇസ്രായേലില്‍ നിന്നുള്ള സ്‌പൈക്ക് ആന്റി ടാങ്ക് വേധ മിസൈല്‍ വാങ്ങാനുള്ള തീരുമാനവും ഇന്ത്യ എടുത്തിരുന്നു.എന്നാല്‍ ഇവ അടിയന്തിരമായി ഇന്ത്യയിലേയ്ക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധ മന്ത്രാലയം. അടിയന്തിരാവശ്യം മുന്‍ നിര്‍ത്തി ഉടന്‍ തന്നെ ഇസ്രായേലില്‍ നിന്നും അത്യാധുനിക സ്‌പൈക്ക് മിസൈലുകള്‍ അടക്കം വാങ്ങാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനം. 210 മിസൈലുകളും,12 ലോഞ്ചറുകളുമാണ് വാങ്ങുക. അടിയന്തിരാവശ്യം എന്ന നിലയ്ക്കാണ് ഇന്ത്യ ഈ ആയുധങ്ങള്‍ വാങ്ങുന്നത്.സൈനിക കമാന്‍ഡറുമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. മുന്‍പ് ഇസ്രായേലില്‍ നിന്നും അത്യാധുനിക ശേഷിയുള്ള മിസൈല്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്നും ഇന്ത്യ പിന്മാറിയിരുന്നു .ഇത് തദ്ദേശീയമായി ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനായിരുന്നു തീരുമാനം.ഇസ്രായേലിലെ റാഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റവുമായി അന്തിമ കരാറിലേര്‍പ്പെടും മുന്‍പായിരുന്നു അന്ന് ഇന്ത്യ പിന്മാറിയത്. 1600 സ്‌പൈക്ക് ആന്റി ടാങ്ക് വേധ മിസൈലിനായിരുന്നു അന്ന് ഇന്ത്യ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നത്.3250 കോടി രൂപയുടെ പദ്ധതിയായിരുന്നു അന്ന് ഇസ്രായേലുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ ഉറപ്പിക്കാനിരുന്നത്. പിന്നീട് ഇത് ഡിആര്‍ഡിഒയുടെ കീഴില്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.എന്നാല്‍ ഇത് വികസിപ്പിക്കാന്‍ ഏറെ വൈകുമെന്നതിനെ തുടര്‍ന്നാണ് ഇസ്രായേലില്‍ നിന്നും അത്യാധുനിക ശേഷിയുള്ള സ്‌പൈക്ക് മിസൈല്‍ വാങ്ങാന്‍ ഇന്ത്യ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.
ഇത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ഏറ്റവും ശക്തമായ തീരുമാനങ്ങളിലൊന്നാണെന്ന് പ്രതിരോധ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഇസ്രായേലില്‍ നിന്നും സ്‌പൈക്ക് വാങ്ങാനുള്ള തീരുമാനം പാകിസ്ഥാനുള്ള മുന്നറിയിപ്പാണെന്നും ഉന്നത സൈനികോദ്യോഗസ്ഥര്‍ പറയുന്നു.
അതിര്‍ത്തിയില്‍ പാക് സേനയ്ക്ക് നേരെ പ്രയോഗിക്കാന്‍ സ്‌പൈക്കിനേക്കാള്‍ മികച്ച മറ്റൊരു ആയുധം ഇല്ലെന്ന് തന്നെ പറയാം.
https://www.facebook.com/Malayalivartha