കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ട വികസനമല്ല അക്രമം; കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ അക്രമവുമുണ്ടെന്ന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍
കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ അക്രമവുമുണ്ടെന്ന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. മാത്രമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അജണ്ട വികസനമല്ല അക്രമമാണെന്നും പ്രതിരോധ മന്ത്രി കണ്ണൂരില്‍ പറഞ്ഞു.കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരാണാര്‍ഥമുള്ള വിജയ സങ്കല്‍പ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മ്മലാ സീതാരാമന്‍. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്നാണ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ കണ്ണൂരിലെത്തിയത്.
പ്രസംഗത്തിലുടനീളം സിപിഎമ്മിന്റെ ഇരട്ടത്താപ്പും കപടതയും പ്രതിരോധമന്ത്രി തുറന്ന് കാട്ടി. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കപടതയാണ് സി.പി.എമ്മിനുള്ളതെന്നും അവര്‍ പറഞ്ഞു.ഈ നാട്ടില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ബലിദാനം ചെയ്യേണ്ടി വന്നത് വ്യത്യസ്ഥമായ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചു എന്നതുകൊണ്ടാണെന്ന് കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ സ്മരിച്ചുകൊണ്ട് പ്രതിരോധ മന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ കുടുംബാംഗങ്ങള്‍ എന്‍ഡിഎക്ക് പിന്‍തുണയര്‍പ്പിച്ച് നിര്‍മ്മലാ സീതാരാമനോടൊപ്പം വേദിയിലെത്തിയത് പരിപാടിയുടെ മോടി കൂട്ടി.രാവിലെ പത്തരയോടെ കണ്ണൂരെത്തിയ പ്രതിരോധമന്ത്രി ബി.ജെ.പി ഓഫീസിലെ ബലിദാന്‍ സ്മൃതിയിലും മാരാര്‍ജിയുടെ പ്രതിമയിലും കണ്ണൂര്‍ നഗരത്തിലെ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി.
https://www.facebook.com/Malayalivartha