നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക തയ്യാറെന്ന് വദ്ര; അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് റോബര്‍ട്ട് വദ്ര

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തയാറാണെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും റോബര്‍ട്ട് പറഞ്ഞു.
വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ അനുകൂലിക്കുന്ന പ്രസ്താവന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക നടത്തുകയും ചെയ്തിരുന്നു. നിലവില്‍ കിഴക്കന്‍ യുപിയുടെ ചുമതലയുളള പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ യുപിയില്‍ ആവേശമായി മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha