ശബരിമല വിഷയം പ്രചാരണ ആയുധമാക്കുന്നത് ചട്ടലംഘനം; പ്രധാനമന്ത്രിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സി.പി.എം

ശബരിമല വിഷയം പ്രചാരണ ആയുധമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചട്ടലംഘന പരാതി. പ്രധാനമന്ത്രിയുടെ തേനിയിലെയും ബംഗളൂരുവിലെയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎമ്മാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കേരളത്തില്‍ അയ്യപ്പന്റെ പേര് പോലും മിണ്ടാന്‍ വയ്യാത്ത അവസ്ഥയാണെന്ന് കര്‍ണാടകയിലെ പ്രചരണത്തിനിടെ നരേന്ദ്രമോദി ആരോപിച്ചിരുന്നു.
ശബരിമലയുടെ പേര് പറയുന്നവരെ ജയിലിലിടുകയാണ്. ബിജെപിയുടെ ഒരു സ്ഥാനാര്‍ഥിക്ക് ശബരിമലയുടെ പേരില്‍ സമരം ചെയ്തതിന് ജയിലില്‍ കിടക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് ഈ അവസ്ഥയെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.തമിഴ് നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ഇടതുവലതുമുന്നണികള്‍ ചേര്‍ന്ന് വിശ്വാസങ്ങളെ തകര്‍ക്കുകയാണെന്നായിരുന്നു മോദിയുടെ കുറ്റപ്പെടുത്തല്‍.
ഇതിനെതിരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എന്നാല്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ പോലും ശബരിമല വിഷയം പരാമര്‍ശിച്ചിരിക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനിക്കുമെന്ന് ഇനിയും വ്യക്തമല്ല. നേരത്തെ സുരേഷ് ഗോപിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha