പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും, 13 സംസ്ഥാനങ്ങളിലായി 96 സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്

പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. 13 സംസ്ഥാനങ്ങളിലായി 96 സീറ്റുകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോട്ടെടുപ്പ്. അതോടൊപ്പം സംസ്ഥാനത്തെ 18 നിയമസഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പും നടക്കും. കര്‍ണാടകയില്‍ 14 സീറ്റിലും ഉത്തര്‍പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാര്‍ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാള്‍ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മുകശ്മീര്‍ (രണ്ട്) മണിപ്പൂര്‍, ത്രിപുര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ഒന്നുവീതം സീറ്റുകളിലുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഛത്തിസ്ഗഢ്, ഒഡിഷ സംസ്ഥാനങ്ങളിലെ പ്രചാരണ റാലികളില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പൂര്‍ണമായും കേരളത്തില്‍ പ്രചാരണത്തിലായിരുന്നു.
https://www.facebook.com/Malayalivartha