ജെ.എന്‍.യു യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ജനവിധി തേടുന്ന ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ സംഘര്‍ഷം

ജെ.എന്‍.യു യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ജനവിധി തേടുന്ന ബിഹാറിലെ ബെഗുസരായി മണ്ഡലത്തില്‍ സംഘര്‍ഷം. സി.പി.ഐ സ്ഥാനാര്‍ഥിയായ കനയ്യകുമാറിന്റെ അനുയായികളും പ്രദേശവാസികളായ ഒരു സംഘവും തമ്മിലാണ് സംഘര്‍ഷം.
ബെഗുസരായിയില്‍ നടന്ന റോഡ് ഷോയ്ക്കിടെ കനയ്യകുമാറിന് നേരെ ഒരു സംഘം കരിങ്കൊടി കാണിച്ചതാണ് സംഘര്‍ഷത്തിന് കാരണം. മണ്ഡലത്തിലെ ഗദ്പുര ബ്ലോക്കിലെ കൊറയ് ഗ്രാമത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ കനയ്യകുമാറിനെതിരെ കരിങ്കൊടി ഉയര്‍ത്തി മുദ്രാവാക്യം വിളികളുമായി എത്തിയത്. സി.പി.ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
പോലീസ് സംഘം സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങിനെതിരായാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്.
"
https://www.facebook.com/Malayalivartha