രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ആദരിച്ചു. എറണാകുളത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് മന്ത്രി എത്തിയപ്പോഴാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആദരവുമായെത്തിയത്. കഴിഞ്ഞ 5 വര്‍ഷക്കാലം ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയും പ്രത്യേകിച്ച് എറണാകുളം ജനറല്‍ ആശുപത്രിക്ക് നല്‍കിയ പ്രത്യേക കരുതലും കണക്കിലെടുത്താണ് ജീവനക്കാര്‍ ആദരിച്ചത്. ആരോഗ്യ വകുപ്പ് അഭിമാന നേട്ടങ്ങളാണ് ഈ കാലയളവില്‍ കൈവരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ മന്ത്രിയെ നന്ദിയറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രി വെല്‍ഫെയര്‍ കമ്മിറ്റിക്ക് വേണ്ടി ആശുപത്രി സൂപ്രണ്ട് ഡോ. സഹിര്‍ഷാ. ജില്ലാ മെഡിക്കല്‍ ഓഫീസ് ജിവനക്കാര്‍, നഴ്‌സിംഗ് വിഭാഗം, ഫാര്‍മസി വിഭാഗം, റേഡിയോളജി വിഭാഗം എന്നിവര്‍ മന്ത്രിക്ക് ആദരവ് നല്‍കി.
ഈ കാലയളവില്‍ എറണാകുളം ജനറല്‍ ആശുപത്രി രാജ്യാന്തര ശ്രദ്ധ നേടി. മികച്ച സംവിധാനങ്ങളും സേവനങ്ങളുമാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലഭ്യമാക്കിയത്. ഇന്ത്യയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഹൃദയശസ്ത്രക്രിയും നടത്തിയ ജില്ലാതല ആശുപത്രിയാണിത്. രാജ്യത്തിന് മാതൃകയായി ജില്ലാതല ആശുപത്രിയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും യാഥാര്‍ത്ഥ്യമാക്കി.
കാര്‍ഡിയോളജി ഉള്‍പ്പെടെ 7 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, 2 കാത്ത് ലാബ് ഉള്ള ആശുപത്രി, എന്‍.എ.ബി.എച്ച്. അംഗീകാരം എന്നിവ പ്രത്യേകതയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 25 കോടിയുടെ കാന്‍സര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കി. 105 രോഗികളെ കിടത്തി ചികിത്സിക്കാവുന്ന ആധുനികവും വിദഗ്ധവുമായ പശ്ചാത്തല സൗകര്യമാണ് സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഒരുക്കിയത്.
ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാമോഗ്രാം യൂണിറ്റ്, 128 സ്ലൈസ് സി.ടി. സ്‌കാന്‍ സംവിധാനം എന്നിവയും യാഥാര്‍ത്ഥ്യമാക്കി. സാന്ത്വന പരിചരണത്തില്‍ എറണാകുളം ജനറല്‍ ആശുപത്രി മാതൃകയായി. അനുഗാമി ടു ഹില്‍ ടുഗദര്‍ പദ്ധതിയിലൂടെ പത്ത് വര്‍ഷത്തിലധികം കാലമായി മുറിവുകള്‍ ഉണങ്ങാതെ നരക യാതനകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി പദ്ധതി ആരംഭിച്ചു.
https://www.facebook.com/Malayalivartha























