'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..

കേന്ദ്ര ഏജന്‍സികള്‍ സി ജെ റോയിയെ വിടാതെ പിന്തുടര്‍ന്നത് എന്തിനെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സാധാരണ നികുതി പരിശോധനകള്‍ ഏത് ബിസിനസിലും സ്വാഭാവികം എന്നിരിക്കെ റോയിയുടെ കാര്യത്തില്‍ അസാധാരണമായിഎന്താണ് ഉണ്ടായത് എന്നതും വ്യക്തമല്ല. റോയിക്കെതിരെ നടന്ന ആദായ നികുതി പരിശോധനയുടെ നാള്‍വഴി ഒന്ന് നോക്കാം.ഡിസംബര്‍ 3ന് കൊച്ചിയില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനായി ബെംഗളൂരു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് എത്തി.
സി.ജെ റോയ് അപ്പോള്‍ ദുബൈയിയില്‍. ഡിസംബര്‍ ആറ് വരെ റെയ്ഡ് തുടര്‍ന്നു. പിന്നാലെ റെയ്ഡിനെതിരെ ബംഗളൂരു ഹൈക്കോടതിയില്‍ റോയ് ഹര്‍ജി നല്‍കി. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ക്ക് ബെംഗളൂരുവില്‍ പരിശോധന നടത്താന്‍ ആവില്ലെന്ന് ആയിരുന്നു വാദം. ഇതിനിടെ ഹര്‍ജിയില്‍ ഐടി ഡിപ്പാര്‍ട്‌മെന്റിന് അനുകൂലമായി ഉത്തരവ് വന്നു.ഇതിന് പിന്നാലെ ജനുവരി 28 നു ബെംഗളൂരുവില്‍ എത്താന്‍ റോയിക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി. ജോയിന്റ് കമ്മിഷണര്‍ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം 28 ന് പരിശോധന പുനരാരംഭിക്കുന്നു.
റോയിയും ഓഫീസില്‍ എത്തി. ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്‌നമാകുന്നു. 'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചതായി പറയുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു.ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ന് റോയി ജീവനൊടുക്കി. ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹം സ്വന്തം മുറിയിലേക്ക് പോയി. വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട ശേഷം സ്വയം വെടിയുതിര്‍ത്തു.
ആരെയും അകത്തേക്ക് വിടരുതെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷം ആയിരുന്നു ആത്മഹത്യ.കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ബെംഗളൂരു കോറമംഗലയില്‍ നടക്കും. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും.
https://www.facebook.com/Malayalivartha























