മോദിയും താമരയും ഒപ്പം സുരേഷ്ഗോപിയും ; മോദി തരംഗം അവസാനിച്ചുവെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ആവര്‍ത്തിക്കുമ്പോഴും നിശബ്ദ പ്രചരണം ശക്തം

തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വിജയാശംസകള്‍ നേര്‍ന്ന താര രാജാവ് മോഹന്‍ലാല്‍ എത്തിയത് വലിയവാര്‍ത്തയായിരുന്നു. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ആശംസകള്‍ നേര്‍ന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ്തന്നെ മോദി തന്റെ ട്വിറ്ററിലൂടെ സിനിമ താരങ്ങളോടായി മോദി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെഏറെ സൈബര്‍ ആക്രമണം നേരിട്ടിമോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
എന്നാല്‍ കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും തീര്‍ത്തും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞുവയ്ക്കുമ്പോഴും കൂടിക്കാഴ്ച രാഷ്ട്രീയ പരമല്ലെന്നും തന്റെ വോട്ട് തിരുവനന്തപുരത്താണെന്നും ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് വ്യക്തിപരമായ കാര്യമാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. സുരേഷ് ഗോപിക്ക് ആശംസകള്‍ നേരുന്നതായും മോഹന്‍ലാല്‍ വ്യക്തമാക്കി.ചലച്ചിത്ര താരം കൂടിയായ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി സിനിമ മേഖലയില്‍ നിന്നും നിരവധി താരങ്ങള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന പരിപാടിയില്‍ ബിജു മേനോന്‍, സംയുക്ത വര്‍മ്മ, യുവതാരം പ്രിയ വാര്യര്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.എന്തായാലും അത് തന്നെയാണ് ഇന്ന ഏറെ ചര്‍ച്ചചെയ്ത വാര്‍ത്തയും ഒരു കാര്യം ഉറപ്പാണ് സ കാര്യങ്ങളുടെ ഗതി മാറിമറിയുന്നു കഴിഞദിവസങ്ങളിലൊക്കെ സുരേഷ്ഗോപിക്ക് നേരെ സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. അപ്പോഴൊക്കെ പിന്തുണച്ച് താരങ്ങള്‍ രംഗത്തെത്തിരുന്നു. അത് തന്നെയാണ് ബി ജെ പിയുടെ വിജയവും കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റം ഇങ്ങനെയാണ്.
ഇത്തവണ മോദിയും താമരയും വിരിയുമോ എന്നതാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റു നോക്കുന്നത്. മോദി തരംഗം അവസാനിച്ചുവെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ആവര്‍ത്തിക്കുമ്പോഴും ഇല്ല എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തവണ എത്തിയ സര്‍വ്വേ ഫലങ്ങള്‍ ഒക്കെ ബി ജെ പിക്കു അനുകൂലമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടതും. ബി ജെ പി എത്തവണ കളം അറിഞു തന്നെയാണ് കളത്തില്‍ ഇറങ്ങുന്നത് ജയത്തില്‍ കുറഞെന്നും അവര്‍ പ്രതിക്ഷിക്കുന്നുമില്ല അതുകൊണ്ട് തന്നെയാണ് ഏറ്റവും കരുത്തുറ്റസ്ഥാനാര്‍ഥികളെ അവര്‍ കേരളത്തിലെ ഓരോ മണ്ഡലങ്ങളില്‍ ഇറക്കിയതും 2014 ലെ മോദിതരംഗം കുടുകയല്ലാതെ കുറയാന്‍ പ്രവര്‍ത്തകര്‍ അനുവദിച്ചിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്. ശബരിമലയാണ് ബി ജെ പിക്ക് ഏറെ പ്രചാരം വാങ്ങിക്കൊടുത്ത വിഷയം ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധിക്കൊപ്പം നിന്നപ്പോള്‍ ബി ജെ പി വിശ്വാസ സമൂഹത്തിനൊപ്പമാണ് നിന്നത്. അതുകൊണ്ട് തന്നെയാണ് ശബരിമല വിഷയത്തിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ച കെ സുരേന്ദ്രനെ തന്നെ പത്തനംതിട്ടയില്‍ നിറുത്താന്‍ ബി ജെ പി ദേശീയ നേത്യത്വം തീരുമാനിച്ചതും. നേട്ട് നിരോധനവും ജി എസ് ടിയുമൊക്കെ പ്രതിപക്ഷം ബി ജെ പിക്കെതിരെ ഉന്നയിച്ച ആയുധമാണെങ്കിലും അതില്‍ നിന്നൊക്കെ കരകയറിവരാന്‍ അവര്‍ക്ക് നിമിഷങ്ങള്‍ മാത്രമെ വേണ്ടിവന്നുള്ളു. മോദിയുടെ കൈയ്യില്‍ രാദ്യം സുരക്ഷിതമാണെന്ന ഒറ്റവാക്ക് കൊണ്ട് കൈവിട്ടുപോയെന്നുകരുതിയ പ്രതാപം അവര്‍ക്ക് തിരിച്ച് കൊണ്ട്വരാന്‍ കഴിഞു. അത് എന്‍ ഡി എ സര്‍ക്കാരിന് ഏറെ നേട്ടവുമായി. പുല്‍വാമ ഭീകരാക്രമണം പ്രതിപക്ഷപാര്‍ട്ടികള്‍ മോദിക്കെതിരെ തിരഞെടുപ്പ് ആയുധമാക്കിയെങ്കിലും അതൊന്നും ബി ജെ പിക്ക് ഏറ്റില്ല എന്നതാണ് ബി ജെ പി വ്യത്തങ്ങള്‍ തന്നെ പറയുന്നത്. എന്തായാലും മോദി ഡല്‍ഹിലും വാരണാസിലും മത്സരരംഗത്തിനിറങ്ങുമ്പോള്‍ അത് ബി ജെ പിക്ക് പുതിയ കരുത്ത് തന്നെയാണ് പകരുന്നത് ഗംഗാതീരം ഇതുവരെ മോദിയെ കൈവിട്ടില്ല അതുപോലെ ഇന്ദ്രപ്രസ്ഥവും കാക്കുമെന്ന് തന്നെയാണ് മോദിയുടെയും വിശ്വാസവും.
https://www.facebook.com/Malayalivartha