'2019 ലെ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങള്‍ക്ക് എന്താണോ തോന്നുന്നത്, അത് എഴുതാം.എനിക്കെതിരെയും എഴുതാം. ഒന്നും സംഭവിക്കില്ല'; തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പ് വരുത്തുമെന്ന് രാഹുൽ ഗാന്ധി

ഈ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ യാതൊരു ഭയവും കൂടാതെ ഞങ്ങളുടെ സര്‍ക്കാരിന് മാദ്ധ്യമങ്ങള്‍ വിമര്‍ശിക്കാമെന്ന് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. 2019ന് ശേഷം നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് അത് എഴുതാമെന്നും അത് എനിക്ക് എതിരെയാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേതിയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
'ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ ചിരിക്കുകയായിരിക്കും. കാരണം മാദ്ധ്യമങ്ങള്‍ ഹൃദയത്തില്‍ നിന്നും സംസാരിച്ചാല്‍ അവര്‍ അവരെ അടിച്ചൊതുക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ നിങ്ങളെ അടിച്ചമര്‍ത്തുകയാണ്. വിഷമിക്കേണ്ട, 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം നിങ്ങള്‍ക്ക് എന്താണോ തോന്നുന്നത്, അത് എഴുതാം.എനിക്കെതിരെയും എഴുതാം. ഒന്നും സംഭവിക്കില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.
കേന്ദ്രം ഭരിച്ചുകൊണ്ടിരുന്ന മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തെ ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കള്ളന്‍മാരെ സംരക്ഷിച്ചും അവരെ സഹായിച്ചുമാണ് മോദി അധികാരത്തില്‍ തുടര്‍ന്നത്. ഞങ്ങള്‍ എന്തെല്ലാം നിങ്ങള്‍ക്ക് തന്നോ അഞ്ച് വര്‍ഷം കൊണ്ട് അതെല്ലാം മോദി തിരിച്ചെടുത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha