കൊളംബോ ഭീകരാക്രമണം; ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോയിൽ 290 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വാര്‍ത്താ വിനിമയ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയില്‍ ആവിഷ്കാര സ്വാതന്ത്രത്തിന് നിയന്ത്രണങ്ങളില്ലെന്നും വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുമെന്നും അറിയിപ്പ് പറയുന്നു. രാജ്യത്ത് നിലവില്‍ നിലവില്‍ തുടരുന്ന കര്‍ഫ്യു ഇന്ന് രാത്രി 8.00 മണിവരെ തുടരും. ശ്രീലങ്കയില്‍ ആക്രമണം നടന്നതിന് പിറകെ ആയിരിന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കര്‍ഫ്യൂ മൂലം കൊളംബോയിലെ ഗതാഗത സംവിധാനങ്ങളെല്ലാം മന്ദഗതിയിലായിരുന്നു. അതേസമയം, ആക്രമണങ്ങളില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉള്‍പ്പെടെ നടന്ന സ്ഫോടനങ്ങളില്‍ 290 പേര്‍ മരിച്ചതിന് പുറമെ 450 ലധികം പേര്‍ക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരില്‍ മുപ്പതോളം പേര്‍ വിദേശ പൗരന്മാരാണ്. മൂന്ന് ഇന്ത്യന്‍ പൗരന്മാരും ഇതില്‍ ഉള്‍പ്പെടുന്നു. അഞ്ചു പേര്‍ ബ്രിട്ടീഷുകാരാണ്. ഒരു മലയാളി ഇക്കൂട്ടത്തിലുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റസീന എന്ന ഈ മലയാളി സ്ത്രീ ശ്രീലങ്കന്‍ പൗരയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പറയുന്നത്. കൊല്ലപ്പെട്ടവരിലധികവും ശ്രീലങ്കന്‍ പൗരന്മാരാണ്. ഒരു ചൈനീസ് പൗരന്‍, ഒരു പോര്‍ച്ചുഗീസ് പൗരന്‍, രണ്ട് തുര്‍ക്കിക്കാര്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട വിദേശികളെക്കുറിച്ച് വരുന്ന വിവരങ്ങള്‍. കൊല്ലപ്പട്ട രണ്ട് ഇന്ത്യന്‍ പൗരന്മാരുടെ പേരുകള്‍ ഇന്ത്യ സ്ഥിരീകരിച്ചു.
കൊളംബോ എയര്‍പോര്‍ട്ടിനടുത്ത് ഒരു സ്ഫോടകവസ്തു നിര്‍വ്വീര്യമാക്കിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് ഇത് നിര്‍വ്വീര്യമാക്കിയത്. ശ്രീലങ്കയിലെ ആക്രമണങ്ങള്‍ക്ക് പിറകില്‍ ആക്രമണങ്ങള്‍ ഭൂരിപക്ഷവും ചാവേറുകള്‍ നടത്തിയതാണെന്നാണ് വ്യക്തമായിട്ടുണ്ട്. തുടര്‍ സ്ഫോടനങ്ങളില്‍ ആറെണ്ണവും ചാവേറാക്രമണങ്ങളായിരുന്നെന്ന് വിവരം. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള സമയത്തിനുള്ളില്‍ എട്ട് തുടര്‍ സ്ഫോടനങ്ങളാണ് കൊളംബോയില്‍ നടന്നത്. തെക്കന്‍ കൊളംബോയിലെ ഒരുഗോട്ടാവാഡയിലായിരുന്നു അവസാനത്തെ സ്ഫോടനം. അവസാനത്തെ രണ്ട് സ്ഫോടനങ്ങള്‍ പൊലീസിനെ കണ്ട് അക്രമികള്‍ ഓടുന്ന ഘട്ടത്തില്‍ നടത്തിയതാണെന്ന് ഒരു ശ്രീലങ്കന്‍ മന്ത്രിയായ ഹര്‍ഷ ഡി സില്‍വ പറഞ്ഞു.
https://www.facebook.com/Malayalivartha