ചൂട് സഹിക്കാനാകാതെ ഭാര്യയോടൊപ്പം വീടിന് പുറത്ത് ഉറങ്ങിയ മത്സ്യത്തൊഴിലാളിയെ പത്തോളം വരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തി

വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യത്തൊഴിലാളിയെ പത്തോളം വരുന്ന സംഘം വെട്ടിക്കൊലപ്പെടുത്തി. നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ താമസിക്കുകയായിരുന്ന 35-കാരനായ വിന്‍സെന്‍റിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ചൂട് കൂടുതലായിരുന്നതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യത്തൊഴിലാളിയായ വിന്‍സെന്‍റിന്‍റെ മുഖത്ത് പ്രദേശവാസിയായ കിദിയോന്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘം ടോര്‍ച്ച് ലൈറ്റ് തെളിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കിദിയോനും സംഘവും വിന്‍സെന്‍റിനെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. ഗുരുതര പരിക്കേറ്റ വിന്‍സെന്‍റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha