ബൈക്കില്‍ സുഹൃത്തിനോടൊപ്പം പുറകിലിരുന്ന് യാത്ര ചെയ്യവെ മൊബൈലില്‍ സംസാരിച്ചതിന് പോലീസ് ലാത്തി കൊണ്ട് മര്‍ദ്ദിച്ചു... ക്രൂരമായി മര്‍ദ്ദനത്തിൽ കിഡ്‌നിക്ക് പരിക്കേറ്റ യുവാവിന്റെ നില അതീവ ഗുരുതരം

ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവിന്റെ കിഡ്‌നിക്ക് പരിക്കേറ്റിട്ടുണ്ട്. മൊബൈലില്‍ മാതാവിനോട് സംസാരിക്കവെയാണ് പോലീസിന്റെ ക്രൂരത. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ കിഡ്‌നി തകരാറിലായതിനാല്‍ ഡയാലിസിസ് തുടരുകയാണ്. സംഭവത്തില്‍, എസ്‌ഐ സന്തോഷ്, കോണ്‍സ്റ്റബിള്‍ അയ്യപ്പ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ പോലീസ് സേനയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ബൈക്കില്‍ സുഹൃത്തിനോടൊപ്പം പുറകിലിരുന്ന് യാത്ര ചെയ്യവെ മൊബൈലില്‍ സംസാരിച്ചതിനാണ് യുവാവിനെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ അയ്യപ്പ മര്‍ദ്ദിച്ചത്. ബംഗളൂരു നഗരത്തിലാണ് സംഭവം. പരിക്കേറ്റ മുഹമ്മദ് തന്‍വീറിര്‍(23) രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha