മോദി കച്ചകെട്ടുന്നു; വാരാണസിയില്‍ ഇന്ന് നടക്കുന്ന വന്‍ റോഡ് ഷോയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും

വാരാണസിയില്‍ ഇന്ന് നടക്കുന്ന വന്‍ റോഡ് ഷോയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. വൈകീട്ട് മൂന്നിന് ബനാറസ് ഹിന്ദു സര്‍വകലാശാല കവാടത്തില്‍ നിന്ന് ദശാശ്വമേധ് ഘാട്ടുവരെയാണ് റോഡ് ഷോ. സ്വാതന്ത്ര്യ സമരസേനാനിയും ബനാറസ് സര്‍വകലാശാല സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും റോഡ് ഷോ തുടങ്ങുക. തുടര്‍ന്ന് ഗംഗാ ആരാതിയില്‍ പങ്കെടുക്കും. മോദി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ, പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിയും എല്‍.ജെ.പി അധ്യക്ഷനുമായ റാം വിലാസ് പാസ്വാന്‍ തുടങ്ങി ബിജെപി സഖ്യകക്ഷി നേതാക്കള്‍ മോദിക്കൊപ്പമുണ്ടാകും.
20-25 സീറ്റുകളില്‍ മത്സരിക്കാത്തവര്‍ പോലും രാജ്യത്തെ പ്രധാനമന്ത്രിയാകുന്നതിനു തയ്യാറായി നില്‍ക്കുകയാണെന്ന് നരേന്ദ്രമോദിയുടെ പരിഹാസം. പശ്ചിമബംഗാളിലെ റാണാഘട്ടില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടാണ് മോദിയുടെ പ്രസ്താവന. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന നാണക്കേടാണെന്ന് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മോദി നടത്തിയത്. സി.പി.എം ചെയ്തതിനേക്കാള്‍ മോശമാണ് മമതാ ബാനര്‍ജി ചെയ്തത്. ജനങ്ങളെ അവര്‍ വഞ്ചിച്ചു. ഗുണ്ടകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മമത ജനങ്ങളോടു മമതയില്ലാതെയാണു പെരുമാറുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
തിരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടം പൂര്‍ത്തിയായതോടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ മമതാ ബാനര്‍ജിയുടെ സൂര്യന്‍ അസ്തമിക്കാന്‍ പോവുകയാണെന്ന് വ്യക്തമായതായും മോദി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha