ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനത്തിന് തീപിടിച്ചു, അവസരോചിതമായ ഇടപെടല്‍മൂലം വന്‍ അപകടം ഒഴിവായി

ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഡല്‍ഹിയില്‍നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകാനുള്ള ബോയിംഗ് 777 വിമാനത്തിലാണ് തീപിടിച്ചത്.
ബുുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
ഓക്‌സിലറി പവര്‍ യൂണിറ്റില്‍വച്ച് വിമാനത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നയുടന്‍ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha