എന്നാലും ഒബാമാജി ഇത്രയും അടുത്ത സുഹൃത്തായ മോദിജിയോട് കാണുമ്പോഴൊക്കെ ത്ഫൂ... ത്ഫൂ... എന്ന് പറയുന്നത് കഷ്ടമാണ് ജീ; മോദിയെ ട്രോളി വിടി ബൽറാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി വിടി ബൽറാം എംഎൽഎ. കഴിഞ്ഞ ദിവസം അക്ഷയ് കുമാറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിമുഖം ഏറെ ചർച്ച ചെയ്യപ്പെട്ടു. വെറും മൂന്ന് മണിക്കൂർ ഉറങ്ങി എങ്ങനെയാണ് ഒരു ദിവസത്തെ മുന്നോട്ടു നയിക്കുന്നതെന്നുള്ള ചോദ്യത്തോടു യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയും ഇതേ ചോദ്യം തന്നോടു ചോദിക്കുമായിരുന്നുവെന്നു മോദി മറുപടി നൽകി. കൂടുതൽ സമയം താൻ ഉറങ്ങിത്തുടങ്ങിയോ എന്നായിരുന്നു അദ്ദേഹം എപ്പോൾ കണ്ടാലും ചോദിക്കുക എന്നും മോദി മറുപടി നൽകി. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ മോദിയെ ട്രോളി ട്രോളന്മാരും രംഗത്തെത്തി. വിടി ബൽറാം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു മോദിയെ ട്രോളി രംഗത്തെത്തിയത്.
വിടി ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
എന്നാലും ഒബാമാജി ഇത്രയും അടുത്ത സുഹൃത്തായ മോദിജിയോട് കാണുമ്പോഴൊക്കെ ത്ഫൂ... ത്ഫൂ... എന്ന് പറയുന്നത് കഷ്ടമാണ് ജീ. #ഒടുക്കത്തെ_തള്ള്.
ആകെ മൂന്ന് മണിക്കൂർ മാത്രമാണു താൻ ഉറങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷയ്‌കുമാറുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുറച്ചുകൂടി ഉറക്കം തനിക്ക് വേണമെന്നു പലരും ഉപദേശിച്ചിട്ടുണ്ടെന്നും ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി പറഞ്ഞു. വെറും മൂന്ന് മണിക്കൂർ ഉറങ്ങി എങ്ങനെയാണ് ഒരു ദിവസത്തെ മുന്നോട്ടു നയിക്കുന്നതെന്നുള്ള ചോദ്യത്തോടു യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയും ഇതേ ചോദ്യം തന്നോടു ചോദിക്കുമായിരുന്നുവെന്നു മോദി മറുപടി നൽകി. കൂടുതൽ സമയം താൻ ഉറങ്ങിത്തുടങ്ങിയോ എന്നായിരുന്നു അദ്ദേഹം എപ്പോൾ കണ്ടാലും ചോദിക്കുക എന്നും മോദി കൂട്ടിച്ചേർത്തു.
തന്റെ ചെലവിനുള്ള പണം ഇപ്പോഴും അമ്മ തരാറുണ്ടെന്നുപ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കരി തേപ്പുപെട്ടി ഉപയോഗിച്ചാണു വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നും മോദി വ്യക്തമാക്കി.
ട്വിറ്റർ അക്കൗണ്ട് കൃത്യമായി ശ്രദ്ധിക്കാറുണ്ടെന്നും തന്നെക്കുറിച്ചുളള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും മോദി പറയുന്നു. ഞാൻ തമാശകൾ പറയുന്നയാളാണ്. എന്നാൽ എളുപ്പത്തിൽ വളച്ചൊടിക്കപ്പെടുമെന്നതിനാൽ സംസാരത്തിൽ ബോധപൂർവ്വം തമാശ ഒഴിവാക്കാറുണ്ടെന്നും മോദി പറയുന്നു. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനാകണമെന്നാണു ആഗ്രഹം. അധികം ദേഷ്യപ്പെടാത്ത മനുഷ്യനാണു താൻ. മറിച്ചുള്ള വാർത്തകൾ ശരിയല്ല. പക്ഷേ ജോലിക്കാര്യത്തിൽ കർക്കശക്കാരനാണ്. തനിക്ക് അധികം ദേഷ്യം വരാത്തതു പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
സൈന്യത്തിൽ ചേരണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിമുഖത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. രാമകൃഷ്ണ മിഷൻ സ്വാധീനിച്ചെന്നും മോദി നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ തുറന്നുപറഞ്ഞു. രാഷ്ട്രീയത്തിന് അപ്പുറത്ത് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിൽ സന്തോഷമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നൊ കുടുബം വിട്ട് പോകേണ്ടിവന്നുവെന്നും ക്രിയാത്മകമായ വിമർശനം സ്വീകരിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താന്‍ ദേഷ്യപ്പെടാത്തത് പലരെയും അത്ഭുതപ്പെടുത്താറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. താൻ ഭയങ്കര കർക്കശ്ശക്കാരനെന്നത് ശരിയല്ല എന്നാല്‍ ജോലി ചെയ്യുമ്പോൾ സമയം പാഴാക്കാറില്ലെന്നും മോദി പറഞ്ഞു. സന്യാസിയാകണമെന്നും ആഗ്രഹിച്ചു. മമത ബാനർജി കുർത്തയും മധുരവുമൊക്കെ തനിക്ക് അയക്കാറുണ്ടെന്ന് മോദി വിശദമാക്കി. ആദ്യമായി എ എൽ എ ആകുന്ന സമയത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലും ഇല്ലായിരുന്നു. സ്വന്തം അക്കൗണ്ടിൽ നിന്ന് ജീവനക്കാർക്കൊക്കെ പണം നൽകാറുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
രാജ്യം തിരഞ്ഞെടുപ്പു ചൂടിലായിരിക്കുന്ന അവസരത്തിൽ രാഷ്ട്രീയത്തിനപ്പുറമുള്ള ഇത്തരം കാര്യങ്ങൾ പ്രധാനമന്ത്രിയുമായി സംസാരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അഭിമുഖത്തിനുശേഷം അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha